സ്വയം കാര്യങ്ങള്‍ തീരുമാനിച്ച് എ.ഐ; ഉപഭോക്താക്കള്‍ക്ക് തലവേദന
ഉപഭോക്താക്കള്‍ക്ക് വേണ്ട കാര്യങ്ങള്‍, അവരുടെ താത്പര്യത്തിനനുസരിച്ച് ചെയ്തു കൊടുക്കുന്ന നിരുപദ്രവകാരിയായ സാങ്കേതികവിദ്യയാണ് എ.ഐ എന്നാണ് നിങ്ങള്‍ കരുതിയിരുന്നെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് പണി കൊടുത്ത് കുപ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുകയാണ് സ്‌നാപ് ചാറ്റ് എന്ന മെസേജിങ് ആപ്പിലെ എ.ഐ ചാറ്റ്‌ബോട്ടായ മൈ എ.ഐ.ഉപഭോക്താക്കളുടെ ചോദ്യങ്ങളെ അവഗണിക്കുകയും അവക്ക് മറുപടി കൊടുക്കാതിരിക്കുകയും ചെയ്തു കൊണ്ടായിരുന്നു പ്രസ്തുത എ.ഐ ആദ്യം 'അനുസരണക്കേട്' കാട്ടിതുടങ്ങിയത്.
പിന്നീട് ഇത് സ്വന്തമായി സ്റ്റോറികള്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയതോട് കൂടി ഉപഭോക്താക്കള്‍ ആകെ ആശങ്കയിലാവുകയായിരുന്നു. പിന്നീട് സ്റ്റോറികള്‍ തനിയെ അപ്രത്യക്ഷമായെങ്കിലും ഉപഭോക്താക്കളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ ചെറിയൊരു സാങ്കേതിക തകരാറ് മൂലമാണ് ഇത്തരത്തില്‍ പ്രശ്‌നം സംഭവിച്ചതെന്നും ഒന്നും പേടിക്കാനില്ലെന്നുമാണ് കമ്പനിയുടെ പക്ഷം.
Content Highlights:snap chat ai not working properly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."