2456 വെബ്‌സൈറ്റുകള്‍ക്ക് നിരോധനവുമായി കുവൈത്ത് കമ്മ്യൂണിക്കേഷന്‍ അതോറിറ്റി
കുവൈത്ത് സിറ്റി: കുവൈത്തില്‍ 2426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി. നിയമവിധേയമല്ലാത്ത കണ്ടന്റുകള്‍ കണ്ടെത്തിയെന്നാരോപിച്ചാണ് ഈ വെബ്‌സൈറ്റുകള്‍ക്ക് അതോറിറ്റി നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത്രത്തോളം വെബ്‌സൈറ്റുകള്‍ നിരോധിച്ച വേളയില്‍ തന്നെ നേരത്തെ നിരോധിക്കപ്പെട്ട അഞ്ച് വെബ്‌സൈറ്റുകള്‍ അണ്‍ബ്ലോക്ക് ചെയ്യണമെന്ന തരത്തില്‍ നല്‍കപ്പെട്ട ഹരജികളില്‍ രാജ്യം അനുകൂലമായ നയങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് അനധികൃത ഡിജിറ്റല്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) അറിയിച്ചിട്ടുണ്ട്.
Content Highlights:kuwait communications authority blocks 2426 violating websites
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."