സ്വാതന്ത്ര്യ ദിനത്തിന് തലേന്ന് ക്ഷേത്രത്തില്‍ ഇറച്ചി വെച്ച സംഭവം; പ്രതി രാജ്ദീപ് അറസ്റ്റില്‍
ജാര്‍ഖണ്ഡ്: ആഗസ്റ്റ് 14ന് ശിവക്ഷേത്രത്തില്‍ ഇറച്ചി വെച്ച സംഭവത്തില്‍ പ്രതി രാജ്ദീപ് കുമാര്‍ ഠാക്കൂര്‍ അറസ്റ്റില്‍. സ്വാതന്ത്ര്യദിനത്തിന് തലേന്ന് ക്ഷേത്രത്തില്‍ ഇറച്ചി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു. നേരത്തേയും ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ ഇറച്ചിയുടെ പേരില്‍ സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. രാജ്ദീപ് കുമാര്‍ ഠാക്കൂര്‍ ഇറച്ചി വെച്ച സംഭവത്തെ തുടര്‍ന്ന് വിശ്വ ഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുളള സംഘടനകള്‍ മുസ്ലിങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.
എന്നാല്‍ സംഭവത്തില്‍ ഠാക്കൂര്‍ അറസ്റ്റിലായതിന് പിന്നാലെ ഹിന്ദുത്വ തീവ്ര ശക്തികള്‍ സമൂഹത്തില്‍ സ്പര്‍ധ സൃഷ്ടിക്കാനായി പ്രവര്‍ത്തിക്കുന്നതായി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ അഷ്റഫ് ഹുസൈന് പറഞ്ഞു. ടൈംസ് നൗ മാധ്യമ പ്രവര്‍ത്തകനായ സോഹന്‍ സിങും വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
Content Highlights:RAJDEEP KUMARTAKUR ARRESTED TO THROW BANNED MEAT IN TEMPLE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."