'മുസ്‌ലിംകള്‍ നിങ്ങളുടെ അടിമകളല്ല'; മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വക്കെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് അസീസ് ഖുറേഷി
'മുസ്‌ലിംകള്‍ നിങ്ങളുടെ അടിമകളല്ല'; മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വക്കെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് അസീസ് ഖുറേഷി
ഭോപ്പാല്‍: ഹിന്ദുത്വ കാര്‍ഡ് ഇറക്കി വോട്ട് പിടിക്കുന്ന മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ സമീപനത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് അസീസ് ഖുറേഷി. നിങ്ങളുടെ ആജ്ഞകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മുസ് ലിംകള്‍ നിങ്ങളുടെ അടിമകളല്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിദിഷയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകള്‍ അടിമകളോ നിങ്ങളുടെ കല്‍പ്പനകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികളോ അല്ലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളും മനസ്സിലാക്കണം. പൊലിസിലും പ്രതിരോധ സേനയിലും ബാങ്കുകളിലും മുസ് ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് ജോലിയില്ലാത്തപ്പോള്‍ അവര്‍ എന്തിന് നിങ്ങള്‍ക്ക് വോട്ട് ചെയ്യണം? അവര്‍ക്ക് ബാങ്ക് ലോണുകള്‍ നിഷേധിക്കപ്പെടുമ്പോള്‍ അവര്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യുമോ,' അദ്ദേഹം ചോദിച്ചു.
'അവരുടെ കടകളും ആരാധനാലയങ്ങളും വീടുകളും കത്തിക്കുന്നു, അവരുടെ മക്കള്‍ അനാഥരാകുന്നു, അവര്‍ ഒരു പരിധിവരെ സഹിക്കും, അവര്‍ ഭീരുക്കളല്ല, പരിധി കടന്നാല്‍, അതില്‍ ഒന്നോ രണ്ടോ കോടിക്ക് ഒരു ദോഷവും ഉണ്ടാകില്ല. 22 കോടി മുസ് ലിംകള്‍ ജീവനൊടുക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ഹിന്ദുത്വയെക്കുറിച്ചാണ് സംസാരിക്കുന്നത്. മതപരമായ യാത്രയുടെ ഭാഗമാകുകയും ഓഫിസുകളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് ലജ്ജാകരമാണ്. - ഖുറേഷി പറഞ്ഞു.
അതേസമയം, ഇത് അദ്ദേഹത്തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസ് മതേതരത്വത്തിലാണ് വിശ്വസിക്കുന്നതെന്നും സംസ്ഥാന പാര്‍ട്ടി വക്താവ് കെ.കെ മിശ്ര പറഞ്ഞു.
അതേസമയം, ഖുറേഷിയുടെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍?ഗ്രസിനെതിരെ ആരോപണങ്ങളുമായി ബി.ജെ.പി രംഗത്തെത്തി. ന്യൂനപക്ഷ പ്രീണനത്തിന്റെ രാഷ്ട്രീയത്തിലാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നുതെന്നതിന്റെ സൂചനയാണ് പരാമര്‍ശങ്ങളെന്ന് ബി.ജെ.പി ആരോപിച്ചു. രാഹുല്‍ ഗാന്ധിയും കമല്‍നാഥും ഉള്‍പ്പെടെയുള്ള നേതാക്കള്‍ തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ഹിന്ദുക്കളിലേക്ക് തിരിയുന്നത്. ഖുറേഷിയുടെ പ്രകോപനപരമായ പ്രസ്താവനകളെക്കുറിച്ച് രാഹുല്‍ ഗാന്ധിയും കമല്‍നാഥും വ്യക്തമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."