'മോദി ആദ്യം, പിന്നെ ചന്ദ്രന്‍'; പ്രധാനമന്ത്രിയെ ട്രോളി ടെലഗ്രാഫ് പത്രത്തിന്റെ ഒന്നാം പേജ്
കോഴിക്കോട്: പ്രധാന സംഭവങ്ങളില്‍ ഒന്നാം പേജ് ലേ ഔട്ട് ചെയ്യുന്നതിലും തലക്കെട്ട് തെരഞ്ഞെടുക്കുന്നതിലും വളരെയേറെ ശ്രദ്ധ പുലര്‍ത്തുകയും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യുന്ന പത്രമാണ് കൊല്‍ത്ത ആസ്ഥാനമായ ടെലഗ്രാഫ് ഇന്ത്യ. ഇന്ന് പതിവുപോലെ ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ വിജയം സംബന്ധിച്ച വാര്‍ത്തയുടെ അവതരണത്തിലും ടെലഗ്രാഫ് വേറിട്ടുനിന്നു. 'മോദി ആദ്യം, ശേഷം ചന്ദ്രന്‍' എന്നര്‍ത്ഥം വരുന്ന 'Modi First Moon Next' എന്നാണ് ടെലഗ്രാഫ് ഇന്ത്യ ഒന്നാം പേജിലെ തലക്കെട്ട് കൊടുത്തത്. ഒപ്പം ഐ.എസ്.ആര്‍.ഒയുടെ ഔദ്യോഗിക യൂടൂബ് പേജില്‍ ചന്ദ്രയാന്‍ പേടകം സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നിര്‍ണായക സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം ലൈവായി കാണുന്ന വീഡിയോ ഉള്‍ക്കൊള്ളിച്ചതിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്. ബ്രിക്‌സ് ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയില്‍ പോയ നരേന്ദ്രമോദി അവിടെവച്ച് ചന്ദ്രയാന്റെ നിര്‍ണായക നിമിഷങ്ങള്‍ ലൈവായി കാണുന്നത് ഏറെനേരം ദൃശ്യങ്ങളില്‍ കാണിച്ച നടപടി വിമര്‍ശനത്തിനിടയാക്കിയിരുന്നു.
നേരത്തെ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ മുന്നണിയായ 'ഇന്‍ഡ്യ' സഖ്യം പാര്‍ലമെന്റില്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയ ചര്‍ച്ച സംബന്ധിച്ച ടെലഗ്രാഫിന്റെ വാര്‍ത്താ അവതരണരീതിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. Bla Bla… Bla… എന്ന് പ്രധാനവാര്‍ത്തയുടെ സ്ഥലത്ത് മുഴുവനായി കൊടുക്കുകയായിരുന്നു പത്രം ചെയ്തത്. മണിപ്പൂര്‍ വിഷയത്തിലുള്ള പ്രധാനമന്ത്രിയുടെ മൗനത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ടെലഗ്രാഫ് ഇങ്ങനെ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."