ഇനി കുറഞ്ഞ വിലയിലും 'കിയ' വാങ്ങാം; ചെറിയ ബഡ്ജറ്റില്‍ കിയയുടെ കുഞ്ഞന്‍ ഇ.വി എത്തുന്നു
ഇലക്ട്രിക്ക് വാഹന മാര്‍ക്കറ്റിലേക്ക് ഏവര്‍ക്കും പ്രാപ്യമായ തുകക്ക് അവതരിച്ച രണ്ട് കുഞ്ഞന്‍ ഇവികളാണ് കോമറ്റും, തിയാഗോയും. ബജറ്റ് റേഞ്ചില്‍ അവതരിച്ച ഈ രണ്ട് ഇവികളും നിരവധി ഉപഭോക്താക്കളെയാണ് കുറഞ്ഞ കാലം കൊണ്ട് സ്വന്തമാക്കിയത്.ഇപ്പോള്‍ ഇത്തരം ചെറിയ ബഡ്ജറ്റിലുളള കാറുകള്‍ അരങ്ങുവാഴുന്ന ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കുഞ്ഞന്‍ ഇവി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കിയ. തങ്ങളുടെ എന്‍ട്രി ലെവല്‍ കാറായ കിയ റേ പരിഷ്‌കരിച്ച് ഇന്ത്യയില്‍ ഇറക്കാനാണ് കിയ ഉദ്ദേശിക്കുന്നത്.ദക്ഷിണാഫ്രിക്കയില്‍ 2011ല്‍ ഇറക്കി 2018ല്‍ കിയ പിന്‍വലിച്ച വാഹനമാണ് കിയ റേ.
ഏകദേശം 17 ലക്ഷത്തോളം രൂപക്കായിരിക്കും കിയയുടെ എന്‍ട്രി ലെവല്‍ കാര്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുക. നഗരയാത്രകള്‍ക്ക് ഉചിതമായ രീതിയിലായിരിക്കും വാഹനം വിപണിയിലേക്കിറക്കുക. 35.2 kWh ബാറ്ററി പായ്ക്ക് ആണ് ഇനി കിയ റേ ഇവിക്ക് കരുത്തേകുക. കൂടാതെ ഒറ്റച്ചാര്‍ജില്‍ 205 കിലോമീറ്റര്‍ റേഞ്ചും വാഹനത്തിന് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആറ് മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വാഹനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ഇന്ത്യയിലേക്ക് കാര്‍ എന്ന് എത്തുമെന്നതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
Content Highlights:kia is introduced entry level car in india
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."