HOME
DETAILS

നമ്മൾ, എല്ലാവരെയും പ്രതിമകളാക്കുന്ന കാലം

  
backup
August 27 2023 | 04:08 AM

pk-parakkadvu

പികെ പാറക്കടവ്

എത്ര നേട്ടമുണ്ടാക്കിയാലും
നിന്റെ കഴുത്തിൽ ഒരു ചെറിയ പൂമാല.
വലിയ പൂമാലകൾ ഒന്നിച്ചു ചേർത്ത്
ഞങ്ങൾ റീത്തുണ്ടാക്കി വച്ചത്
നീ മരിച്ചതിനു ശേഷം തരാനാണ്.
ഒരു ചെറിയ പുരസ്‌കാരം നേടിയാൽ പോലും അതിനു പിന്നിൽ നീ കളിച്ചെന്ന് പറഞ്ഞ് ഞങ്ങൾ കുശുകുശുക്കും.
ഒളിയമ്പുകൾ എയ്യും.
അത്തരം ലക്ഷം പുരസ്‌കാരങ്ങളുടെ
തുക കൊണ്ട് നീ മരിച്ചെന്നറിഞ്ഞാൽ
ഞങ്ങൾ സ്മാരകങ്ങൾ പണിയും.
മണ്ണ് മാന്തികൾക്കൊണ്ട് കുന്നിടിച്ച്
നിരപ്പാക്കുന്നതു പോലെ
മനസ് മാന്തികൾക്കൊണ്ട്
ഞങ്ങൾ നിന്നെ ഇടിച്ചു നിരപ്പാക്കും.
കുന്നായാലും മനുഷ്യനായാലും
ഇത്തിരി ഉയരത്തിലുള്ളതൊന്നും
ഞങ്ങൾക്ക് സഹിക്കില്ല.
അതുകൊണ്ട് നീയൊന്ന് മരിച്ചുതാ.
ഞങ്ങൾ നിർത്താതെ
നിന്റെ അപദാനങ്ങൾ പാടാം.
ഒന്നും നീ കേൾക്കില്ലെന്ന് ഉറപ്പുള്ളതു കൊണ്ട്.

മുകളിലെഴുതിയത് മലയാളികളുടെ മനോഭാവമാണ്. നമ്മൾക്ക് ആരോടും ബഹുമാനമോ ആദരവോ ഇല്ല. എല്ലാത്തിനെയും കടിച്ചുകീറി കുടയുക എന്നതാണ് സോഷ്യൽമീഡിയയുടെ കാലത്ത് വൈറലാകാനുള്ള ഒരു രീതി. മരിച്ചു കഴിഞ്ഞാലേ ആദരാഞ്ജലി ഉള്ളൂ, നമുക്ക്.


ജീവിച്ചിരിക്കുന്ന കാലത്ത് അർഹിക്കുന്ന അംഗീകാരം കൊടുക്കരുതെന്ന വാശി പുലർത്തുന്നവരാണ് നമ്മൾ. അങ്ങനെ അംഗീകാരം കിട്ടിയിട്ടില്ലെന്ന വാക്ക് നമുക്ക് അനുശോചന യോഗത്തിൽ പ്രസംഗിക്കാനുള്ളതാണ്.


വിജയി ഏകനാണ് എന്ന് പൗലോ കൊയ്‌ലോ. ജീവിച്ചിരിക്കുന്ന കാലത്ത് നല്ലത് ചെയ്താൽ പോലും മനസ് തുറന്ന് അഭിനന്ദിക്കുകയില്ല നമ്മൾ. എന്തെങ്കിലും ഒരാൾ നന്നായി ചെയ്താൽ നമ്മൾ കൊടുക്കുന്ന ഏറ്റവും വലിയ അഭിനന്ദനം 'കുഴപ്പമില്ല' എന്ന് മാത്രമാണ്. എല്ലാറ്റിലും കുഴപ്പമുണ്ടാകണം എന്നാണ് നമ്മുടെ മനസിൽ. നന്നായി വിൽക്കപ്പെടുന്ന പുസ്തകങ്ങളോടും എഴുത്തുകാരോടും നമുക്ക് കാരണമൊന്നുമില്ലാതെ ദേഷ്യം വരും.
നമ്മൾ ഒരാളെ അംഗീകരിക്കണമെങ്കിൽ അവൻ/അവൾ മരിച്ചു കഴിയണം. മരിച്ചു കഴിഞ്ഞാൽ നമ്മൾ സ്മാരകങ്ങൾ പണിയും. പ്രതിമകൾ സ്ഥാപിക്കും. നാടുമുഴുവൻ മുൻ ഭരണകർത്താക്കളുടെ, നവോത്ഥാന നായകന്മാരുടെ, കലാകാരന്മാരുടെ പ്രതിമകൾകൊണ്ട് നിറയുന്ന അവസ്ഥ ആലോചിച്ചുനോക്കൂ.


ജീവിച്ചിരിക്കുന്ന കാലത്ത് സാമ്പത്തിക പ്രയാസമനുഭവിച്ച വലിയ നാടകകൃത്തിനെ നാം തിരിഞ്ഞുനോക്കില്ല. മരിച്ചു കഴിഞ്ഞയുടനെ നാം പ്രതിമയാക്കും. 'ഖാസാക്കിന്റെ ഇതിഹാസം' എഴുതിയതിന്റെ പേരിൽ മലയാളം കണ്ട ഏറ്റവും വലിയ എഴുത്തുകാരനായ ഒ.വി വിജയനെ നമ്മൾ കല്ലെറിഞ്ഞു. വെങ്കിടേഷ് മട്‌ഗേഴ്ക്കരുടെ കൃതിയുടെ തനിപ്പകർപ്പാണെന്നു പറഞ്ഞ് ലേഖനമെഴുതി. ചിന്തേരിട്ട ഹൈന്ദവതയുടെ ദർശനമാണ് ഖസാക്ക് കാഴ്ചവയ്ക്കുന്നതെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്ന് ചാപ്പ കുത്തി. (ഏറ്റവും മികച്ച രാഷ്ട്രീയ ചിന്തകൾ പ്രസരിപ്പിച്ച കോളമായിരുന്നു വിജയന്റെ 'ഇന്ദ്രപ്രസ്ഥം') ഒരു തലമുറ നെഞ്ചേറ്റിയ ഒരു ഇതിഹാസം രചിച്ചു എന്ന തെറ്റേ വിജയൻ ചെയ്തിട്ടുള്ളൂ. മരിച്ചു കഴിഞ്ഞപ്പോൾ നമ്മൾ വിജയന് സ്മാരകം പണിതു.


എഴുത്തുകാരുടെ ഏറ്റവും വലിയ സ്മാരകം അവരുടെ പുസ്തകങ്ങളാണ്. വെളിച്ചം പ്രസരിപ്പിച്ച അവരുടെ ചിന്തകളെക്കുറിച്ചുള്ള ചർച്ചയാണ് വേണ്ടത്.
പറഞ്ഞുവരുന്നത് നമ്മുടെ സാംസ്‌കാരിക പൈതൃകങ്ങൾ കാത്തു സംരക്ഷിക്കപ്പെടേണ്ട എന്നല്ല. ഉൽപാദനക്ഷമമല്ലാത്ത പദ്ധതികൾക്കു വേണ്ടി പൊതുമുതൽ ധൂർത്തടിക്കാൻ ഭരണാധികാരികൾ തയാറാകരുത്.
ജീവിച്ചിരിക്കുമ്പോഴാണ് ഒരാളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത്. മരിച്ചുകഴിഞ്ഞാൽ കാക്കകൾക്ക് കാഷ്ഠിക്കാൻ പ്രതിമകളുണ്ടാക്കിക്കൊണ്ടല്ല. ഗാന്ധിജിയുടെ പ്രതിമകൾ സ്ഥാപിക്കുകയും ഗാന്ധിയൻ മൂല്യങ്ങൾ തിരസ്‌കരിക്കുകയും ചെയ്യുന്ന ജനതയാണ് നമ്മൾ.


ആറായിരത്തിഅഞ്ഞൂറിലേറെ വലിയ പ്രതിമകൾ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഏറ്റവും കൂടുതൽ ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെ നിൽക്കുന്ന യു.പിയിൽ മായാവതി അധികാരത്തിലിരുന്നപ്പോൾ അവരുടെ പ്രതിമകളും പാർട്ടി ചിഹ്നമായ ആനയുടെ പ്രതിമകളും സ്ഥാപിക്കാൻ പൊതുഖജനാവിൽനിന്ന് കോടികൾ ചെലവഴിച്ചു. മായാവതിയുടെ പൂർണകായ പ്രതിമ ലഖ്‌നോവിൽ അവർ തന്നെയാണ് അനാഛാദനം ചെയ്തത്.


ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ 182 മീറ്റർ ഉയരത്തിൽ ഗുജറാത്തിൽ സ്ഥാപിച്ചു. സ്റ്റാച്യൂ ഓഫ് യൂനിറ്റി എന്നാണ് ലോകത്തിലെ ഏറ്റവും വലിയ ഈ പ്രതിമയുടെ പേര്. ഐക്യത്തിന് തുരങ്കം വയ്ക്കുന്നവർ ആ പ്രതിമ സ്ഥാപിച്ചുകൊണ്ട് തന്നെ അദ്ദേഹം നിലകൊണ്ട ആശയങ്ങൾക്ക് എതിരു നിൽക്കുന്നു.
ഒരു കലണ്ടർ മുഴുവൻ ഒഴിവു ദിവസങ്ങളുടെ ചുവന്ന അക്കങ്ങൾക്കൊണ്ട് നിറയുകയും ഒരു നാട് മുഴുവൻ പ്രതിമകൾ കൊണ്ട് നിറയുകയും ചെയ്യുന്നത് അത്ര നല്ലതല്ല.

കഥയും കാര്യവും
പ്രതിമ ഗാന്ധി
കാക്കയോട് പറഞ്ഞു:
കാക്കേ
ഒരു തോക്കുമായ് വാ.
(രഹസ്യം- കുരീപ്പുഴ ശ്രീകുമാർ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago