യുഎഇയില്‍ ഇന്ന് പുതിയ അധ്യയന വര്‍ഷാരംഭം; ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തും
ദുബായ്: അവധിക്കാലത്തിന് ശേഷം യുഎഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കുമ്പോള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തും. രണ്ട് മാസത്തെ അവധിയുടെ അവസാന ആഴ്ചയില്‍ വിദ്യാലയങ്ങള്‍ കുട്ടികളെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പുര്‍ത്തിയാക്കിയിരുന്നു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് വെക്കേഷന് പോയിരുന്ന കുട്ടികള്‍ കുടുംബങ്ങള്‍ക്കൊപ്പം തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍, കേരളത്തിലേക്ക് പോയ പല കുടുംബങ്ങളും ഉയര്‍ന്ന വിമാന നിരക്കും ഓണാഘോഷവും കാരണം യാത്ര മാറ്റി വെക്കാനിടയുണ്ട്. ടിക്കറ്റ് നിരക്ക് കുറഞ്ഞ ശേഷം തിരിച്ചെത്തുന്ന കുടുംബങ്ങളുമുണ്ട്. എന്തായാലും, തിരിച്ചെത്തിയവര്‍ വിവിധ ഷോപ്പിംഗ് സെന്ററുകളിലെ 'ബാക്ക് റ്റു സ്‌കൂള്‍' മേളകളില്‍ നിന്നും മറ്റും പഠന സാമഗ്രികള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നു. വലിയ സാമ്പത്തിക ബാധ്യതയാണ് ഈ പുതിയ അവധിക്കാലം കുടുംബങ്ങള്‍ക്ക് സമ്മാനിക്കുന്നത്. പഠന സാമഗ്രികളുടെ വില വര്‍ധനയും സ്‌കൂളുകളിലെ കൂട്ടിയ ഫീസും രക്ഷിതാക്കളെ പ്രയാസപ്പെടുത്തുന്നതാണ്.
സ്‌കൂളുകള്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ച് ഇന്ന് പ്രവേശനോല്‍സവം നടത്തും. കുട്ടികളുടെ സുരക്ഷക്കായുള്ള മുഴുവന്‍ കാര്യങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അഥോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു.
അങ്ങനെ, കുരുന്നുകള്‍ക്ക് അറിവിന്റെ പുതിയ വിദ്യാലയ കാലം ഇതാ ആരംഭിക്കുകയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."