HOME
DETAILS

കലീമുല്ലാ ഖാന്‍, ഇന്ത്യയുടെ 'മാംഗോ മനുഷ്യന്‍'; സചിനും ഐശ്വര്യയുമടക്കം 300 തരം മാങ്ങകളുടെ പിതാവ്

  
backup
July 20 2022 | 08:07 AM

lifestyle-indias-mango-man-father-of-300-varieties2022

ലഖ്‌നോവില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ മലീഹബാദില്‍...ഒരു മാവിന്‍ തോട്ടം കാണാം...300 തരം മാങ്ങകള്‍ വിളയുന്ന തോട്ടം. പുലര്‍ച്ചെ ചെന്നു നോക്കിയാല്‍ കാണാം. വൃദ്ധനായ ഒരു തോട്ടക്കാരനെ. തന്റെ മക്കളെ തഴുകിയും തലോടിയും കിന്നാരം പറഞ്ഞും ലാളിച്ചും ഇടക്ക് ശാസിച്ചും നടക്കുന്ന ഒരു മനുഷ്യന്‍. അതാണ് കലീമുല്ലാ ഖാന്‍.

എല്ലാ ദിവസവും ഹാജി കലീമുല്ല ഖാന്‍ പുലര്‍ച്ചെ എഴുനേല്‍ക്കും. പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് തന്റെ മാമ്പഴത്തോട്ടത്തിലേക്ക് നടക്കാനിറങ്ങും. ഓരോ മാവിന്റെയും അടുത്തുപോയി അവയെ തഴുകും. ഇലകളില്‍ ഉമ്മവെക്കും. അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങും.

'പതിറ്റാണ്ടുകളായി കത്തുന്ന വെയിലില്‍ കഠിനാധ്വാനം ചെയ്തതിനുള്ള എന്റെ സമ്മാനമാണിത്' 82 കാരനായ കലീമുല്ല മാലിഹാബാദിലുള്ള തന്റെ തോട്ടത്തിലിരുന്ന് പറഞ്ഞു.

ഹാജി കലീമുല്ല ഖാന്‍ എന്ന മനുഷ്യനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുവേള അറിഞ്ഞിരിക്കും. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച സ്വാത്വിക കര്‍ഷകനാണയാള്‍. ലഖ്‌നോവില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള അദ്ദേഹത്തിന്റെ മാമ്പഴത്തോട്ടത്തില്‍ മുന്നൂറിലധികം ജനുസ്സില്‍പെട്ട ഫലങ്ങള്‍ വളര്‍ന്ന് പരിലസിക്കുന്നു. അവയില്‍ പലതും അയാള്‍ സ്വയം വികസിപ്പിച്ചെടുത്തതാണ്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ഉടന്‍ കലീമുല്ല ഒരു പ്രത്യേക ഇനം മാമ്പഴം വികസിപ്പിച്ചെടുത്തു. അതിനയാള്‍ കൊടുത്ത പേര് നരേന്ദ്ര മോദി എന്നായിരുന്നു. മോദിയുടെ പേരില്‍ മാത്രമല്ല, സചിന്‍ ടെണ്ടുല്‍കര്‍, അഖിലേഷ് യാദവ്, ഐശ്വര്യറായ് എന്നിവര്‍ അടക്കം പല പേരുകളിലുള്ള പഴങ്ങള്‍ കലീമുല്ലയുടെ തോട്ടത്തില്‍ ഒരൊറ്റ ഒട്ടുമാവില്‍ കായ്ച്ച് കുലച്ച് നില്‍ക്കുന്നു.

നഗ്ന നേത്രങ്ങള്‍ക്ക് ഇത് ഒരു മരം മാത്രമാണ്. എന്നാല്‍ നിങ്ങളുടെ മനസ്സിലൂടെ നിങ്ങള്‍ കാണുകയാണെങ്കില്‍, ഇത് ഒരു തോട്ടമാണ്, ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കോളജാണ്' കലീമുല്ല പറയുന്നു.

സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതാണ് അദ്ദേഹം. പിന്നീട് ചെറുപ്പ കാലത്ത് തന്നെ തന്റെ മകൃഷി പരീക്ഷണങ്ങളിലേക്ക് കടന്നു.

ആദ്യം ഏഴുതരം പഴങ്ങള്‍ പിടിക്കുന്ന മാവ് വികസിപ്പിച്ചെങ്കിലും അത് കൊടുങ്കാറ്റില്‍ തകര്‍ന്നു. എന്നിട്ടും ശ്രമം ഉപേക്ഷിച്ചില്ല. 300ലധികം വ്യത്യസ്ത തരം മാമ്പഴങ്ങളുടെ ഉറവിടമാണ്. ഓരോന്നിനും അതിന്റേതായ രുചിയും ഘടനയും നിറവും വലുപ്പവുമുണ്ടെന്ന് അദ്ദേഹം പറയുന്നു.

ബോളിവുഡ് താരവും 1994ലെ ലോകസുന്ദരി മത്സര വിജയിയുമായ ഐശ്വര്യ റായ് ബച്ചന്റെ പേരില്‍ അദ്ദേഹം 'ഐശ്വര്യ' എന്ന് പേരിട്ട ആദ്യകാല ഇനങ്ങളില്‍ ഒന്ന്. ഇന്നും അതിനോടാണ് ഏറ്റവും പ്രിയം.

'മാമ്പഴം നടിയെപ്പോലെ മനോഹരമാണ്. ഒരു മാമ്പഴത്തിന് ഒരു കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുണ്ട്. അതിന്റെ പുറംതൊലിക്ക് കടും ചുവപ്പ് നിറമുണ്ട്. അത് വളരെ മധുരമുള്ള രുചിയാണ്' ഖാന്‍ പറഞ്ഞു.

ഖാന്റെ കഴിവുകള്‍ അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. അവയില്‍ 2008ലെ ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതികളില്‍ ഒന്നാണ്, കൂടാതെ ഇറാനിലേക്കും യുനൈറ്റഡ് അറബ് എമിറേറ്റുകളിലേക്കുമുള്ള ക്ഷണങ്ങള്‍. 'എനിക്ക് ഏത് മരുഭൂമിയിലും മാമ്പഴം വളര്‍ത്താം' അദ്ദേഹം പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago