HOME
DETAILS

മണിയെ തള്ളി സ്പീക്കർ, 'വിധി' തിരുത്തി മണി

  
backup
July 21 2022 | 06:07 AM

%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b5%bc-%e0%b4%b5%e0%b4%bf%e0%b4%a7


പ്രത്യേക ലേഖകൻ
തിരുവനന്തപുരം • കെ.കെ രമ എം.എൽ.എയ്‌ക്കെതിരായ 'വിധി' പരാമർശം നിയമസഭയിൽ പിൻവലിച്ച് എം.എം മണി. ഇന്നലെ സ്പീക്കർ എം.ബി രാജേഷിന്റെ റൂളിങ്ങിനെ തുടർന്നായിരുന്നു ഇത്. രമ വിധവയായത് അവരുടെ വിധിയെന്നാണ് കഴിഞ്ഞ 14ന് മണി സഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെ പറഞ്ഞത്. പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും മണി പരാമർശത്തിൽ നിന്നു പിന്മാറിയിരുന്നില്ല.
സ്വയം തിരുത്തലും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകണമെന്ന് പരാമർശം പരിശോധിച്ച സ്പീക്കർ പറഞ്ഞു. മണിയുടെ പ്രസംഗത്തിൽ തെറ്റായ ഒരു ആശയം അന്തർലീനമായിട്ടുണ്ടെന്നുതന്നെയാണ് അഭിപ്രായം. പരാമർശം പുരോഗമനപരമായ മൂല്യബോധവുമായി ചേർന്നുപോകുന്നതല്ല. പിൻവലിക്കുമെന്നാണ് കരുതുന്നതെന്നും സ്പീക്കർ പറഞ്ഞു.
ഇതിന് പിന്നാലെയാണ് പരാമർശം പിൻവലിക്കുന്നതായി മണി അറിയിച്ചത്. പ്രസംഗത്തിൽ ഉദ്ദേശ്യശുദ്ധി വ്യക്തമാക്കാൻ ശ്രമിച്ചെങ്കിലും അന്ന് അത് ബഹളത്തിൽ മുങ്ങിപ്പോയി. അത് അവരുടേതായ വിധി എന്നു പറഞ്ഞിരുന്നു. ഒരു കമ്യൂണിസ്റ്റായ താൻ അങ്ങനെ പറയരുതായിരുന്നു, ഒഴിവാക്കണമായിരുന്നു. പരാമർശം പിൻവലിക്കുന്നതായും മണി പറഞ്ഞു.
മണിയെ നിലയ്ക്കുനിർത്തണമെന്ന സി.പി.ഐ ആവശ്യംപരിഗണിച്ച് സി.പി.എം പാർട്ടി നിർദേശപ്രകാരമാണ് പരാമർശം പിൻവലിച്ചതെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  16 minutes ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  37 minutes ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  41 minutes ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  an hour ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  an hour ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  an hour ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  2 hours ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  10 hours ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  10 hours ago