ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ഇടക്ക വാദനം വേറിട്ട അനുഭവമായി
മാള: ഐരാണിക്കുളം സ്വദേശിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ക്ഷേത്ര നടയില്‍ നടത്തിയ ഇടക്ക വാദനം വേറിട്ട അനുഭവമായി. സോപാന സംഗീതത്തില്‍ പ്രാവീണ്യം നേടിയിട്ടുള്ള വൈദേഹി സുരേഷാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഐരാണിക്കുളം കീഴ്തൃക്ക് മഹാവിഷ്ണു ക്ഷേത്രനടയില്‍ ഇടക്കയില്‍ അരങ്ങേറ്റം കുറിച്ചത്.
ക്ഷേത്ര സോപാനങ്ങളില്‍ കൊട്ടിപ്പാടി സേവ ചെയ്യുവാന്‍ സ്ത്രീകള്‍ സാധാരണമല്ലാത്ത കാലത്താണ് വൈദേഹി പരിശീലനം പൂര്‍ത്തിയാക്കിയത്.
തെക്കന്‍ താണിശേരി സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ വൈദേഹി സഹോദരനായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ബിരുദ വിദ്യാര്‍ഥി വിഷ്ണുവിനൊപ്പമാണ് ഇടയ്ക്ക കൊട്ടി സോപാന സംഗീതം അവതരിപ്പിച്ചത്. കുഴൂര്‍ വിജയന്‍മാരാരുടെ ശിക്ഷണത്തില്‍ ഇടയ്ക്ക വാദനം പരിശീലിച്ച ഇരുവരും വര്‍ഷങ്ങളായി വിവിധ വേദികളില്‍ ഐരണീശം എന്ന പേരില്‍ സോപാന സംഗീതം അവതരിപ്പിക്കുന്നുണ്ട്.
കര്‍ണാടക സംഗീതത്തില്‍ അന്നമനട ബാബുരാജിന്റെയും കഥകളി സംഗീതത്തില്‍ കലാനിലയം രാജീവിന്റെയും സോപാന സംഗീതത്തില്‍ ഏലൂര്‍ ബിജുവിന്റെയും ശിഷ്യരാണ് ഈ സഹോദരങ്ങള്‍.
മാള ജീസസ് ട്രെയിനിങ് കോളജ് അധ്യാപകനായ സുരേഷ് നായരുടേയും ചാലക്കുടി കാര്‍മല്‍ സ്‌കൂള്‍ അധ്യാപിക ബിന്ദുവിന്റെയും മക്കളാണ് വിഷ്ണുവും വൈദേഹിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."