HOME
DETAILS

ഹോട്ടലില്‍ മദ്യപിച്ച് ബഹളം വെച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു

  
backup
August 24 2016 | 18:08 PM

%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ac%e0%b4%b9


കൊടുങ്ങല്ലൂര്‍ : ശ്രീനാരായണപുരം പൊരി ബസാറില്‍ ഹോട്ടലില്‍ മദ്യപിച്ച് ബഹളം വെച്ച അഞ്ചു പേരെ മതിലകം പൊലിസ് അറസ്റ്റ് ചെയ്തു.
മലപ്പുറം തിരൂര്‍ സ്വദേശികളായ മന്‍സൂര്‍(37), റനീഷ്(34),വിപിന്‍(27), മുഹമ്മദ്‌സലിം(35), പ്രദീപ്(32) എന്നിവരെയാണ് മതിലകം എസ്.ഐ.സില്‍വര്‍സ്റ്ററും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെ മദ്യപിച്ച് ഹോട്ടലില്‍ എത്തിയ ഇവര്‍ ഫാന്‍ കറങ്ങുന്നില്ലെന്നു പറഞ്ഞ് ബഹളം വെച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടികുകയായിരുന്നു.
പിന്നീട് കാറില്‍ കയറി പോയ പ്രതികളെ മതിലകം അഡീഷ്ണല്‍ എസ്.ഐ.ശ്രീരാമചന്ദ്രനും,സി.പി.ഒ.അനൂപും ചേര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."