'മക്കള്‍ക്കൊരൂണ് ' ഉദ്ഘാടനം നാളെ ചളവറയില്‍
വല്ലപ്പുഴ: ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി പ്രാദേശിക വിഭവ സമാഹരണത്തിലൂടെ ഉച്ച ഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനും പോഷക സംപുഷ്ടവും രുചിയേറിയതുമായ ഭക്ഷണം കുട്ടികള്‍ക്ക് ഉറപ്പുവരുത്തുന്നതിനും വേണ്ടി കേരളത്തില്‍ ആദ്യമായി 'മക്കള്‍ക്കൊരൂണ്' എന്ന പദ്ധതിയുടെ നടപ്പിലാക്കുന്നു.
പദ്ധതിയുടെ ഉദ്ഘാടനം ഷൊര്‍ണൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ നാളെ ചളവറ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൈകുന്നേരം 3.30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. പി.കെ ശശി എം.എല്‍.എ അധ്യക്ഷനാകും. പാചക തൊഴിലാളികള്‍ക്കുള്ള യുനിഫോം പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്സിന് വിതരണം ചെയ്യും. പാചകപ്പുര നവീകരണ പ്രഖ്യാപനം പി.കെ സുധാകരനും ലോഗോ പ്രകാശനം പി വത്സല നിര്‍വ്വഹിക്കും. ഡി.പി.ഐ കെ.വി മോഹന്‍ കുമാര്‍ ഐ.എ.എസ് വിശിഷ്ടാതിഥിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."