HOME
DETAILS
MAL
അന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ പൊലീസ് മെഡല്‍
backup
August 12 2022 | 06:08 AM
ന്യൂഡല്‍ഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരം കേരളത്തില്‍ നിന്ന് 8 പേര്‍ക്ക്. ജില്ലാ പൊലീസ് മേധാവിമാരായ കറുപ്പസ്വാമി, കെ. കാര്‍ത്തിക് എന്നിവര്‍ക്ക് മെഡല്‍.
പുരസ്‌കാരം നേടിയ മറ്റുള്ളവര്‍: ആര്‍. ആനന്ദ് (അഡീഷനല്‍ എഐജി), ഡിവൈഎസ്പിമാരായ വിജു കുമാര്‍ നളിനാക്ഷന്‍, ഇമ്മാനുവല്‍ പോള്‍, ഇസ്പ്‌കെടര്‍മാരായ വി.എസ്. വിപിന്‍, ആര്‍. കുമാര്‍, എസ്‌ഐ: മാഹിം സലീം.
151 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തവണ അന്വേഷണ മികവിന് മെഡല്‍ നല്‍കുക. ഇതില്‍ 15 പേര്‍ സിബിഐയിലെ ഉദ്യോഗസ്ഥരാണ്. അഞ്ചുപേര്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലും അഞ്ചുപേര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."