HOME
DETAILS

കുന്നാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേന്ദ്രാനുമതി

  
backup
August 24, 2016 | 7:03 PM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0

തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്ക് കാലത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കുടിവെളളം ലഭ്യമാക്കാന്‍ കുന്നാര്‍ ഡാമിന്റെ സംഭരണശേഷി വര്‍ധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.

കേന്ദ്ര വനം വന്യജീവി സംരക്ഷണ ബോര്‍ഡാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. സന്നിധാനത്തുനിന്ന് ഏഴു കിലോമീറ്റര്‍ ദൂരെയുളള കുന്നാര്‍ ഡാമില്‍ നിന്നും ലഭിക്കുന്ന വെളളം ഉള്‍പ്പെടെ ഏഴു ദശലക്ഷം ലിറ്റര്‍ വെളളം മാത്രമാണ് ഇപ്പോള്‍ സന്നിധാനത്ത് ലഭിക്കുന്നത്.

കുറഞ്ഞത് ഒമ്പതര ദശലക്ഷം ലിറ്റര്‍ വെളളമെങ്കിലും വേണമെന്നാണ് മാസ്റ്റര്‍ പ്ലാന്‍ കണക്കുകള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടണമെന്നാവശ്യവുമായി കേന്ദ്ര വനം വന്യജീവി മന്ത്രാലയത്തെ സമീപിച്ചത്. ഡാമിന്റെ ഉയരം രണ്ടര മീറ്റര്‍ കൂട്ടുന്നതോടെ സംഭരണശേഷി എഴുന്നൂറ് ക്യുബിക് മീറ്ററില്‍ നിന്നും 2000 ക്യുബിക് മീറ്ററായി ഉയരുന്നതും ശുദ്ധജല ദൗര്‍ലഭ്യത്തിന് പരിഹാരമാവും.

ഉയരം കൂട്ടുന്നതോടൊപ്പം ജീര്‍ണിച്ച പൈപ്പുലൈനുകള്‍ക്ക് പകരം പുതിയ ലൈന്‍ ഇടുന്നതിനും ലക്ഷ്യമിട്ടിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പിവെളളം നിരോധിച്ച സാഹചര്യത്തില്‍ സന്നിധാനത്ത് ആവശ്യാനുസരണം കുടിവെളളം എത്തിക്കുന്നതിന് ഈ പദ്ധതിയിലൂടെ കഴിയും. കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ 39ാമത് യോഗത്തിലാണ് ഈ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുക്കുന്നു: സി.ജെ.പി. ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും; ജന്തർമന്തറിൽ കനത്ത സുരക്ഷ

National
  •  6 days ago
No Image

പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് മുതൽ; ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര ഫണ്ട് കൊള്ള; സഭ പ്രക്ഷുബ്ധമാകും

National
  •  6 days ago
No Image

പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് പി.എസ്.സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും

Kerala
  •  6 days ago
No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  6 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  6 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  6 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  6 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  6 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  6 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  6 days ago