HOME
DETAILS

സഹകരണ മേഖലയിലെ ക്രമക്കേട് തടയാൻ ടീം ഓഡിറ്റ്

  
backup
August 20 2022 | 07:08 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%87

ബാസിത് ഹസൻ
തൊടുപുഴ • സഹകരണ മേഖലയിൽ ക്രമക്കേടുകൾ തടയാൻ ടീം ഓഡിറ്റ് സംവിധാനവുമായി സർക്കാർ.
കരുവന്നൂർ സഹ. ബാങ്ക് അഴിമതി വിവാദം സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച സാഹചര്യത്തിലാണ് തീരുമാനം. ടീം ഓഡിറ്റിലൂടെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.


100 കോടി വരെ പ്രവർത്തന മൂലധനമുള്ള സഹകരണ സംഘങ്ങളിൽ സ്‌പെഷൽ ഗ്രേഡ് / സീനിയർ ഓഡിറ്റർമാരും 100 കോടിക്കും 500 കോടിക്കും ഇടയിൽ പ്രവർത്തന മൂലധനമുള്ള സംഘങ്ങളിൽ അസി. ഡയരക്ടർമാരുമായിരിക്കും ടീം ലീഡർമാർ.


ലീഡർ ഉൾപ്പെടെ മൂന്ന് ഓഡിറ്റർമാർ ടീമിലുണ്ടാകും. പ്രവർത്തന മൂലധനത്തിന്റെ അടിസ്ഥാനത്തിൽ ടീം രൂപീകരിച്ച് ഓരോ ബാങ്കിന്റെയും കണക്കുകൾ പരിശോധിക്കാൻ ചുമതല നൽകും. മേൽനോട്ടം ജില്ലാതല ജോയിന്റ് ഡയരക്ടർമാർക്കായിരിക്കും. ഓഡിറ്റ് റിപ്പോർട്ടിനൊപ്പം വിശദമായ ചോദ്യാവലിയും പൂരിപ്പിച്ച് നൽകേണ്ടതുണ്ട്.
ടീം ഓഡിറ്റിന്റെ പൈലറ്റ് പദ്ധതിക്ക് പത്തനംതിട്ട ജില്ലയിൽ തുടക്കമായിട്ടുണ്ട്. സ്‌പെഷൽ ഗ്രേഡ് ഓഡിറ്റർമാർ ടീം ലീഡറായി 14 ടീമുകളും കോഴഞ്ചേരി, അടൂർ, റാന്നി എന്നിവിടങ്ങളിൽ അസി. ഡയരക്ടർമാർ ടീം ലീഡറായി മൂന്ന് ടീമുകളുമായിട്ടാണ് പൈലറ്റ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.


നിലവിൽ വലിയ ബിസിനസ് വിറ്റുവരവും ജില്ല മുഴുവൻ പ്രവർത്തന പരിധിയുമുള്ള സംഘങ്ങളിൽ പോലും യൂനിറ്റ് ഓഡിറ്റ് സംവിധാനമാണ് നിലനിൽക്കുന്നത്. ജൂനിയർ ഓഡിറ്റർമാരെയാണ് പലപ്പോഴും ഇവിടെ നിയോഗിക്കുന്നത്. ഒരു യൂനിറ്റ് ഓഡിറ്റർ ഒരു മാസം തന്നെ നാല് ഓഡിറ്റ് റിപ്പോർട്ടുകൾ അസി. ഡയരക്ടർക്ക് സമർപ്പിക്കേണ്ടതായി വരും. ഇത് ഓഡിറ്റിങ് വഴിപാടാക്കുന്നുണ്ട്. ശരാശരി 2 ശാഖകളുള്ള ഒരു സംഘത്തിൽ 300 – 400 വൗച്ചറുകൾ ഒരുദിവസം ഉണ്ടാകും. ഒരു മാസത്തെ വൗച്ചർ ഒരു ദിവസം കൊണ്ട് നോക്കി തീരാൻ നിർബന്ധിതരാകുന്ന ഓഡിറ്റർ പരിശോധന പ്രഹസനമാക്കുകയും ചെയ്യും.


ക്രമക്കേട് കണ്ടെത്തിയാൽ തന്നെ രാഷ്ട്രീയ നേതൃത്വം ഇടപെട്ട് നടപടി അവസാനിപ്പിക്കുന്ന പ്രവണതയാണ് കാണുന്നത്. നിലവിലെ ഓഡിറ്റ് സംവിധാനം പൂർണ സ്വതന്ത്ര സംവിധാനമായി ശക്തിപ്പെടുത്തുകയാണ് ടീം ഓഡിറ്റിന്റെ മുഖ്യലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago