
കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു

കോട്ടയം: കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നും തെരച്ചില്‍ നടത്തേണ്ട ആവശ്യമില്ലെന്നുമുള്ള തീരുമാനത്തില്‍ അധികാരികളെത്തുമ്പോള്‍ ആ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായ പിടയുകയായിരുന്നു ബിന്ദു. തലയോലപറമ്പ് സ്വദേശിയായ ബിന്ദുവിനെ സംഭവം നടന്ന് രണ്ടര മണിക്കൂറിന് ശേഷമാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് പുറത്തെടുക്കുന്നത്. കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാരായ വീണ ജോര്‍ജും വി.എന്‍ വാസവനും പറഞ്ഞതിന് പിന്നാലെ എല്ലാം അവസാനിപ്പിച്ചിരുന്നു. പിന്നീട് ചാണ്ടി ഉമ്മന്‍ എം.എല്‍.എ അടക്കമുള്ളവര്‍ എത്തി കെട്ടിടത്തിനുള്ളില്‍ തെരച്ചില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ബിന്ദുവിനെ കണ്ടെത്തിയത്.
കെട്ടിടം ഉപയോഗത്തിലില്ലാത്തതാണെന്നാണ് മന്ത്രിമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കെട്ടിടത്തിലെ ശുചിമുറി ഉപയോഗിച്ചിരുന്നുവെന്ന് രോഗികളും മെഡിക്കല്‍ കോളജിലെ കൂട്ടിരിപ്പുകാരും പറയുന്നു. രണ്ടര മണിക്കൂറിന് ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കുന്നത്. ചാണ്ടി ഉമ്മന്‍ എം.എല്‍എ ഉള്‍പെടെയുള്ളവരുടെ നിര്‍ബന്ധപ്രകാരം തകര്‍ന്ന അവിശിഷ്ടങ്ങള്‍ നീക്കുന്നതിനിടെയായിരുന്നു പരിക്കുകളോടെ ബിന്ദുവിനെ കണ്ടെത്തിയത്.
ആശുപത്രി കെട്ടിടം തകര്‍ന്ന് വീണതിന് പിന്നാലെ മന്ത്രിമാരായ വി.എന്‍ വാസവനും വീണാജോര്‍ജും സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇതെന്നും ഉപയോഗിക്കാത്ത ഇവിടെപഴയ സാധനങ്ങള്‍ ഇടുകയാണെന്നുമാണ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞത്. അടച്ചിട്ടിരുന്ന കെട്ടിടത്തിന്റെ ഭാഗമാണിതെന്ന് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണ ജോര്‍ജും പറഞ്ഞു.
ട്രോമാ കെയറില്‍ ചികിത്സയിലുള്ള മകള്‍ക്ക് കൂട്ടിരിക്കാന്‍ വന്നതായിരുന്നു ബിന്ദു. ബിന്ദുവിനെ കാണാതായതായി കെട്ടിടം തകര്‍ന്നതിന് പിന്നാലെ തന്നെ ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞിരുന്നു. പതിനാലാം വാര്‍ഡിലെ ശുചിമുറിയില്‍ കുളിക്കാനായി ബിന്ദു പോയതായും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ആരും അത് ചെവികൊണ്ടില്ല.
Kottayam Medical College Building collapse news
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!
International
• 2 days ago
വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം
Kerala
• 2 days ago
പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
uae
• 2 days ago
യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ
uae
• 2 days ago
മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു
Kerala
• 2 days ago
താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
Kerala
• 2 days ago
കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ
Football
• 2 days ago
നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്‍
uae
• 2 days ago
മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്
National
• 3 days ago
ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്
Cricket
• 3 days ago
റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു
Cricket
• 3 days ago
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി
uae
• 3 days ago
രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്കാരം സുരേഷ് മമ്പള്ളിക്ക്
Kerala
• 3 days ago
ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്
Cricket
• 3 days ago
കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ ശരിയാക്കാം; ഗ്രേസ് പിരീട് നീട്ടി ഖത്തർ
qatar
• 3 days ago
ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം
Kerala
• 3 days ago
അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്
crime
• 3 days ago
ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 3 days ago
അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video
National
• 3 days ago
വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു
Kerala
• 3 days ago
തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ
Kerala
• 3 days ago