കര്‍ണാടകയില്‍ പ്രളയ അവലോകന മീറ്റിങ്ങിനിടെ മന്ത്രിയുടെ സുഖനിദ്ര; പരിഹസിച്ച് കോണ്‍ഗ്രസ്
ബംഗളൂരു: കര്‍ണാടകയില്‍ പ്രളയ അവലോകന മീറ്റിങ്ങിനിടെ മന്ത്രിയുടെ സുഖനിദ്ര. സംസ്ഥാന മന്ത്രി ആര്‍ അശോകയാണ് യോഗത്തിനിടെ ഉറക്കത്തിലാണ്ടത്. യോഗം നടക്കുന്നതിനിടെ സീറ്റില്‍ ചാരിയിരുന്ന് ഉറങ്ങുന്ന മന്ത്രിയുടെ ചിത്രം പങ്കുവെച്ച് പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.
'മുങ്ങല്‍ പലതരത്തിലുണ്ട്. നാട്ടില്‍ ജനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. ഇവിടെയിതാ മന്ത്രി ഉറക്കത്തില്‍ മുങ്ങിയിരിക്കുന്നു' കര്‍ണാടക കോണ്‍ഗ്രസിന്റെ പേജില്‍ ട്വീറ്റ് ചെയ്യുന്നു. കന്നടയിലാണ് ട്വീറ്റ്.
പ്രളയ അവലോകന മീറ്റിങ്ങില്‍ മന്ത്രി വലിയ ഉറക്കത്തിലാണ്. 'ഹലാല്‍ കട്ട്' അതായത് മന്ത്രി ഉണരും. ആശങ്കയില്ലാത്ത അഗാധ നിദ്രയെന്ന് നിങ്ങള്‍ മന്ത്രിയോട് പറഞ്ഞോ' ട്വീറ്റില്‍ പരിഹസിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത മഴയെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ് കര്‍ണാടക. പലയിടത്തും ബോട്ടുകളിലും മറ്റുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ಮುಳುಗುವುದರಲ್ಲಿ ಹಲವು ವಿಧಗಳಿವೆ!
— Karnataka Congress (@INCKarnataka) September 6, 2022
ರಾಜ್ಯದ ಜನ ಮಳೆಯಲ್ಲಿ ಮುಳುಗಿದ್ದಾರೆ,
ಸಚಿವರು ನಿದ್ದೆಯಲ್ಲಿ ಮುಳುಗಿದ್ದಾರೆ!
ಪ್ರವಾಹ ಪರಿಶೀಲನೆಯ ವಿಡಿಯೋ ಕಾನ್ಫರೆನ್ಸ್ನಲ್ಲಿ ಸಚಿವ @RAshokaBJP ಅವರ ಭರ್ಜರಿ ನಿದ್ದೆ.
'ಹಲಾಲ್ ಕಟ್' ಎಂದರೆ ಥಟ್ನೆ ಎಚ್ಚರಾಗುತ್ತಾರೆ!
'ಚಿಂತೆ ಇಲ್ಲದವಗೆ ಸಂತೆಲೂ ನಿದ್ದೆ' ಎಂಬ ಮಾತು ಸಚಿವರಿಗೇ ಹೇಳಿದ್ದೇನೋ! pic.twitter.com/e11pzCibwZ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."