HOME
DETAILS
MAL
സ്വര്‍ണക്കടത്ത്; മുന്‍ ഡി.വൈഎഫ്ഐ നേതാവ് സജേഷിന്റെ ചോദ്യം ചെയ്ത് വിട്ടയച്ചു
backup
June 30 2021 | 15:06 PM
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഡി.വൈഎഫ്ഐ നേതാവ് സി സജേഷിന്റെ ചോദ്യം ചെയ്ത് വിട്ടയച്ചു.
അര്ജുന് ആയങ്കിയുടെ ബിനാമിയാണ് സജേഷെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. അര്ജുന് ഉപയോഗിച്ച കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തത്. കൃത്യത്തെ കുറിച്ച് സജേഷിനും വ്യക്തമായ വിവരം ഉണ്ടായിരുന്നതായാണ് സംശയം.സജേഷിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ കസ്റ്റംസ് ഇതുവരെ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല.
അതേസമയം രാമനാട്ടുകര സ്വര്‍ണകവര്‍ച്ച ആസൂത്രണ കേസില്‍ മുഖ്യപ്രതി സുഫിയാനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മലപ്പുറം മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുഫിയാനെ റിമാന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."