HOME
DETAILS

വിഴിഞ്ഞത്തിന്റെ മുറിവ്

  
backup
September 07 2022 | 19:09 PM

vizhinjam-kerala52

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

പണ്ടേക്കു പണ്ടേ വിഴിഞ്ഞം പ്രധാന മത്സ്യബന്ധന കേന്ദ്രമാണ്. പ്രകൃതിദത്ത ആഴക്കടലും ഈ പ്രദേശത്തിന്റെ മാത്രം പ്രത്യേകത. രാജഭരണകാലത്തുതന്നെ ഇവിടെ തുറമുഖമുണ്ടാക്കാൻ ആലോചന നടന്നിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു മാത്രമാണ് ടെണ്ടർ നടപടികൾ പൂർത്തിയാക്കി തുറമുഖ നിർമാണം അദാനി ഗ്രൂപ്പിനെ ഏൽപ്പിച്ചുകൊടുത്തത്. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്കും അടുക്കാവുന്ന വമ്പൻ തുറമുഖമാണ് അവിടെ ഉയരുന്നത്. നിർമാണം ഏറെക്കുറെ പൂർത്തിയായിരിക്കുന്നു. അടുത്ത വർഷം മാർച്ചിൽ ആദ്യത്തെ കപ്പൽ ഇവിടെ അടുക്കത്തക്കവണ്ണം നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഈ പ്രദേശവും തീരപ്രദേശം തന്നെ. മത്സ്യത്തൊഴിലാളികളുടെ സ്വന്തം സ്ഥലം. അവരുടെ തൊഴിലിടം. അവിടെ തുറമുഖം ഉയരുന്നതിലൂടെ തിരുവനന്തപുരത്തിനു നൽകാൻ പോകുന്ന നേട്ടങ്ങൾ ചില്ലറയല്ല. കേരളത്തിനും ഇന്ത്യയ്‌ക്കൊട്ടാകെയും വലിയ വളർച്ചയുണ്ടാക്കാൻ പോകുന്ന തുറമുഖമാണിത്. ലോകത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാവും വിഴിഞ്ഞം തുറമുഖം. അതനുസരിച്ചുള്ള ആഗോള പ്രാധാന്യമാവും വിഴിഞ്ഞത്തിനു കിട്ടുക.


ഒരുവശത്ത് വൻകിട തുറമുഖം ഉയർന്നുവരുന്നു. മറുവശത്ത് ഇതിനു വേണ്ടി സ്ഥലം വിട്ടുനൽകിയവരും വീടു വിട്ടുനൽകിയവരുമായ മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന രൂക്ഷമായ പ്രശ്‌നങ്ങൾ. ഇന്ത്യയിലെവിടെ നോക്കിയാലും സമൂഹത്തിൽ ഏറ്റവും അടിത്തട്ടിൽ കഴിയുന്നവരാണ് മത്സ്യത്തൊഴിലാളികൾ. ദിവസവും ആഴക്കടലിൽ പോയി മീൻ പിടിക്കുന്നവർ. അലറുന്ന തിരമാലകൾക്കു പിന്നിൽ പതിയിരിക്കുന്ന മരണത്തെ നേരിടുന്നവർ. അവരാണ് ഇന്ന് സമരം ചെയ്യുന്നത്. അവരുടെ ആവശ്യങ്ങൾ മിക്കതും ന്യായം തന്നെയാണ്. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നതാണ് ഏറ്റവും പ്രധാന ആവശ്യം. ആകെ ഏഴ് ആവശ്യങ്ങളിൽ അഞ്ചും സംസ്ഥാന സർക്കാർ അംഗീകരിച്ചു. തീരശോഷണം സംബന്ധിച്ചു കൂടുതൽ പഠനം നടത്തുംവരെ തുറമുഖ നിർമാണം സംബന്ധിച്ച പണികൾ നിർത്തിവയ്ക്കണമെന്ന ആവശ്യമാണ് കീറാമുട്ടിയായി അവശേഷിക്കുന്നത്.


തുറമുഖ നിർമാണം പുരോഗമിച്ചതാടെ തീരപ്രദേശം വൻതോതിൽ കടലെടുത്തുകൊണ്ടുപോവുന്നു എന്നതാണ് മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന വലിയ ആരോപണം. ആഴക്കടലിൽ വൻതോതിൽ കരിങ്കല്ലുകളിട്ട് വലിയ കപ്പലുകൾക്കു വന്നടുക്കാൻ കഴിയുന്ന തുറമുഖമുണ്ടാക്കുമ്പോൾ തിരമാലകളുടെ ഗതി മാറി മറിയുന്നുവെന്നതാണ് ഈ ആരോപണത്തിന്റെ കാതൽ. ഇതിന്റെ പ്രകടമായ ഫലം ശംഖുമുഖം തുറമുഖത്തു കാണുന്നുമുണ്ട്. ശംഖുമുഖത്ത് റോഡ് തകർത്തുകൊണ്ടാണ് തിരമാലകൾ ആഞ്ഞടിക്കുന്നത്. ഡൊമസ്റ്റിക് ടെർമിനലിലേക്കുള്ള പ്രധാന റോഡ് തകർന്ന നിലയിലാണ്. ശംഖുമുഖത്തെ കടലാക്രമണം പതിവു പരാതിതന്നെയാണ്. ഇങ്ങനെ വിഴിഞ്ഞം മുതൽ തുമ്പവരെ പല തീരപ്രദേശങ്ങളിലും കടലാക്രമണം പതിവു തന്നെ. പലേടത്തും വൻതോതിൽ തീരം കടലെടുത്തു കഴിഞ്ഞു. ഇതുപക്ഷേ വർഷങ്ങളായി തുടരുന്ന ഒരു പ്രതിഭാസമാണ്. സംസ്ഥാന സർക്കാർ മാത്രം എന്തെങ്കിലും ചെയ്താൽ പരിഹരിക്കാനാവുന്ന കാര്യമല്ല ഇത്. തുറമുഖ നിർമാണമാണ് കാരണമെന്നും പറയാനാവില്ല.
കേരള സർക്കാരും ഇന്ത്യൻ സർക്കാരും യോജിച്ചു നീങ്ങിയാൽ മാത്രമേ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനാവൂ എന്നർഥം. അവരുടെ ഒരാവശ്യം മണ്ണെണ്ണ വിതരണമാണ്. മുമ്പ് മണ്ണെണ്ണ നൽകിയിരുന്നത് കേന്ദ്ര സർക്കാരാണ്. വീടുകളിൽ പാചകാവശ്യത്തിനായിരുന്നു ഈ മണ്ണെണ്ണ. ഇതിൽനിന്ന് ഒരു വിഹിതമാണ് മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ മാറ്റിവച്ചുകൊണ്ടിരുന്നത്. പാചകവാതകം വ്യാപകമായതോടെ പാചകാവശ്യത്തിനുള്ള കേന്ദ്രത്തിന്റെ മണ്ണെണ്ണ വിതരണം നിർത്തലാക്കി.ഔട്ട് ബോർഡ് എൻജിൻ ഉപയോഗിച്ച് കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് മണ്ണെണ്ണ കിട്ടാതായി. മത്സ്യത്തൊഴിലാളികളുടെ ഇൗ ആവശ്യം കേന്ദ്രസർക്കാരിനു മാത്രമേ പരിഹരിക്കാനാവൂ.


വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന വലിയ പ്രശ്‌നം പാർപ്പിടമാണ്. ഇതു പരിഹരിക്കാൻ സംസ്ഥാന സർക്കാരിനേ കഴിയൂ. അത് അടിയന്തരമായി നടപ്പാക്കുകയും വേണം. വിഴിഞ്ഞം തുറമുഖ പദ്ധതിക്കു വേണ്ടി വീടും സ്ഥലവും നഷ്ടപ്പെട്ടവർ അനേകരാണ്. അവരെ പാർപ്പിച്ചിരിക്കുന്നത് താൽക്കാലിക കേന്ദ്രങ്ങളിലാണ്. അവിടെ ജീവിതം നരകതുല്യവും. ഇങ്ങനെയുള്ളവരുടെ പുനരധിവാസം തന്നെയാണ് പ്രധാന വിഷയം.


ലത്തീൻ അതിരൂപതയിലെ ബിഷപ്പുമാരും പുരോഹിതരും നേതൃത്വം കൊടുക്കുന്ന സമരം വളരെ ശക്തമായാണ് മുന്നോട്ടുപോകുന്നത്. രാഷ്ട്രീയപാർട്ടിയുടെ സഹായമില്ലാതെയാണു സമരം നടക്കുന്നതെന്ന കാര്യവും ശ്രദ്ധിക്കണം. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ആത്മാർഥമായി ഇടപെടുന്നുവെന്ന ബോധ്യമാണ് അവരിൽ ഉണ്ടാകേണ്ടത്. വെറും ചർച്ചകൾ കൊണ്ടോ ധാരണകൾകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്‌നമല്ല മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നമെന്നു ചുരുക്കം.
കേന്ദ്ര സർക്കാരിനും ഇതിൽ വലിയ ഉത്തരവാദിത്വമുണ്ട്. തീരപ്രദേശം എപ്പോഴും എവിടെയും അതിർത്തി പ്രദേശം കൂടിയാണ്. അതിർത്തിയിൽ പ്രശ്‌നങ്ങളുണ്ടായാൽ അതു മുതലെടുക്കാൻ ശത്രുരാജ്യങ്ങൾ ശ്രമിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടുക തന്നെ വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago