രാജ്യാന്തര വിമാനസര്‍വിസ് റദ്ദാക്കല്‍ 31 വരെ തുടരും
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യാന്തര വിമാനസര്‍വിസ് റദ്ദാക്കിയ നടപടി 31 വരെ തുടരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു. കൊവിഡ് ഒന്നാംതരംഗത്തെത്തുടര്ന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍നിന്നുള്ള ഷെഡ്യൂള്‍ഡ് രാജ്യാന്തര യാത്രാസര്വിസുകള് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം മെയ് മുതല്‍ വന്ദേഭാരത് മിഷനു കീഴിലും ജൂലൈ മുതല്‍ തെരഞ്ഞെടുത്ത രാജ്യങ്ങളുമായി ഉഭയകക്ഷി 'എയര്‍ ബബിള്‍' ക്രമീകരണത്തിലും രാജ്യാന്തര സര്‍വിസുകള്‍ നടത്തുന്നുണ്ട്. ഇതുപ്രകാരം അമേരിക്ക, ബ്രിട്ടണ്, യു.എ.ഇ, ഫ്രാന്‍സ് എന്നിങ്ങനെ 24 രാജ്യങ്ങളുമായാണ് എയര്‍ ബബിള്‍ കരാറുള്ളത്. ഈ ഉടമ്പടി പ്രകാരം അവരുടെ വിമാനങ്ങള്‍ ഉപയോഗിച്ച് പ്രത്യേക രാജ്യാന്തര സര്‍വിസുകള്‍ നടത്താന്‍ കഴിയും. ഇതടക്കമുള്ള സര്‍വിസ് തുടരുമെന്നും ഡി.ജി.സി.എ പറഞ്ഞു. ഇന്ത്യയില്‍നിന്നുള്ള സര്‍വിസുകള്‍ ഈ മാസം 21 വരെ പുനരാരംഭിക്കില്ലെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."