HOME
DETAILS
MAL
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും
backup
September 08 2022 | 06:09 AM
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്കിയ ഹരജികള്‍ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മുസ്ലിം ലീഗിന്റെ ഉള്‍പ്പടെ 200 ലധികം ഹരജികളാണ് പരിഗണിക്കുന്നത്.പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2019ലാണ് ഹരജികള്‍ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."