വിസ്മയ കേസ്: കിരണ്‍കുമാറിന് കൊവിഡ്; തെളിവെടുപ്പ് മാറ്റി
കൊല്ലം: വിസ്മയയുടെ ദുരൂഹമരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് നിലമേലിലെ വിസ്മയയുടെ കുടുംബവീട്ടില്‍ തെളിവെടുപ്പിന് എത്തിക്കുന്നത് പൊലിസ് മാറ്റിവച്ചു.
കേസില്‍ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കാനിരിക്കെ കിരണ്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത് അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കി.
ശാസ്ത്രീയ പരിശോധനയും മൊഴിയെടുപ്പും അവസാനഘട്ടത്തില്‍ എത്തിയതോടെ എത്രയുംവേഗം കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരുന്നത്. അതനുസരിച്ച് കസ്റ്റഡി കാലാവധി നീട്ടുന്നതിന് കോടതിയെ സമീപിക്കാനായിരുന്നു പൊലിസ് നീക്കം.ഇനി രണ്ടാഴ്ച കഴിഞ്ഞു മാത്രമേ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കാന്‍ കഴിയൂ. മൂന്ന് ദിവസത്തെ കിരണ്‍കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
കൊല്ലം ജില്ലാജയിലില്‍ കൊവിഡ് ബ്ലോക്ക് ഇല്ലാത്തതിനാല്‍ പ്രതിയെ തിരുവനന്തപുരം നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് മാറ്റി.
അന്വേഷണ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോയി. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ്കുമാറിനെ സ്ഥലംമാറ്റിയത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി. എന്നാല്‍ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായ നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."