കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: സി.പി.എമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി കെ. സുധാകരന്
തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ സി.പി.എമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. ആകാശ് തില്ലങ്കേരിയേയും കൊടി സുനിയേയും സി.പി.എമ്മിനു പേടിയാണ്. പാര്‍ട്ടിക്കെതിരേ പ്രതികരിക്കേണ്ടി വരുമെന്ന് വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിക്ക് മറുപടി പറയാന്‍ സി.പി.എമ്മിന് ധൈര്യമില്ല. പലതും തുറന്നുപറയുമെന്ന് ആകാശ് തില്ലങ്കേരി വെല്ലുവിളിച്ചപ്പോള്‍ പോയി കാലുപിടിച്ചവരാണു പാര്‍ട്ടി നേതാക്കള്‍.
ക്വട്ടേഷന്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പറയുന്നത് സി.പി.എമ്മിന്റെ നാടകമാണെന്നും അദ്ദേഹം ആരോപിച്ചു. കൊടി സുനിക്കും കിര്‍മാണി മനോജിനുമെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ.പി ജയരാജനുമാണ് ഇവരുടെയെല്ലാം റോള്‍മോഡല്‍. എങ്ങനെ പണമുണ്ടാക്കണമെന്ന് ഇവരാണ് ഗുണ്ടാസംഘങ്ങള്‍ക്ക് കാണിച്ചുകൊടുക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ശുപാര്‍ശപ്രകാരം സ്വര്‍ണവും ഡോളറും കടത്തിയിട്ടില്ലേ? പണമുണ്ടാക്കാന്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണും ഇ.പി ജയരാജനും ചെയ്യുന്നകാര്യം അവരുടെ ശിഷ്യര്‍ ചെയ്താല്‍ എങ്ങനെ അവരെ കുറ്റം പറയാനാകുമെന്നും സുധാകരന് ചോദിച്ചു.
പി.ജയരാജന് അഴിമതിക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെങ്കിലും ജയരാജന്റെ നിയന്ത്രണത്തിലുള്ള ഐ.ആര്.പി.സിയുടെ വരുമാന സ്രോതസ് വെളിപ്പെടുത്തണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."