കൊച്ചി മെട്രോ സര്‍വിസ് ഇന്ന് പുനരാരംഭിക്കും
കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് 53 ദിവസമായി നിര്‍ത്തിവച്ചിരുന്ന കൊച്ചി മെട്രോ ട്രെയിന്‍ സര്‍വിസുകള്‍ ഇന്ന് പുനരാരംഭിക്കും. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുമണിവരെയായിരിക്കും സര്‍വിസ് നടത്തുക.
തിരക്കേറിയ സമയങ്ങളില്‍ പത്ത് മിനുറ്റും, അല്ലാത്ത സമയങ്ങളില്‍ 15 മിനിറ്റുമായിരിക്കും സര്‍വിസുകള്‍ തമ്മിലുള്ള ഇടവേള. യാത്രക്കാരുടെ ആവശ്യകതയും തിരക്കും കണക്കിലെടുത്ത് ഘട്ടംഘട്ടമായി സര്‍വിസുകളുടെ എണ്ണം കൂട്ടും.
കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും സര്‍വിസുകളെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു. ട്രെയിനുകളിലെ താപനില 26 ഡിഗ്രിയില്‍ നിലനിര്‍ത്തും.
ഒന്നിടവിട്ട സീറ്റുകളിലാണ് യാത്രക്കാര്‍ ഇരിക്കേണ്ടണ്ടത്. സ്റ്റേഷന്‍ പരിസരത്ത് പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാരുടെ താപനില പരിശോധിക്കുന്നതിന് തെര്‍മല്‍ സ്‌കാനറുകളുണ്ടണ്ടാവും. പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ കാമറകളും സ്ഥാപിച്ചിട്ടുണ്ടണ്ട്. സാമൂഹ്യഅകലം ഉറപ്പാക്കുന്നതിന് ടിക്കറ്റ് കൗണ്ടണ്ടര്‍, പ്ലാറ്റ്‌ഫോം എന്നിവിടങ്ങളിലും സീറ്റുകളിലും പ്രത്യേക ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ടണ്ട്. യാത്രക്കാര്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെണ്ടന്ന് ഉറപ്പാക്കാന്‍ കേന്ദ്രീകൃത സി.സി.ടി.വി നിരീക്ഷണ സംവിധാനവും ഉപയോഗിക്കും. 2020 മാര്‍ച്ച് 23ന് നിര്‍ത്തിവച്ചിരുന്ന സര്‍വിസുകള്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ ഏഴിനാണ് പുനരാരംഭിച്ചത്. കൊവിഡ് രണ്ടണ്ടാം തരംഗത്തെ തുടര്‍ന്ന് മെയ് മാസത്തിലാണ് സര്‍വിസുകള്‍ വീണ്ടണ്ടും നിര്‍ത്തിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."