ഗാസിപൂരില്‍ കര്‍ഷകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷികനിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തിവരുന്ന കര്‍ഷകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ഹരിയാന - ഡല്‍ഹി അതിര്‍ത്തിയിലെ ഗാസിപൂരിലെ സമരപ്പന്തലിന് സമീപത്താണ് സംഘര്‍ഷം ഉടലെടുത്തത്.
സമരം നടക്കുന്ന ദേശീയപാതയിലൂടെ കടന്നുപോവുകയായിരുന്ന ബി.ജെ.പി വാഹനവ്യൂഹത്തിന് നേരെ കര്‍ഷകര്‍ കരിങ്കൊടി കാണിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ദേശീയപാതയില്‍ കൊടികളായി ഉപയോഗിച്ച വടിയും മറ്റും കൊണ്ട് ഇരുവിഭാഗവും തമ്മില്‍ സംഘട്ടനം നടന്നു. പൊലിസ് എത്തിയാണ് ഇരുവിഭാഗത്തെയും നീക്കിയത്. സമാധാനപരമായി നടക്കുന്ന സമരത്തെ താറടിക്കാനായി മനപ്പൂര്‍വം ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് കര്‍ഷകനേതാക്കള്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നേരെയും സമരപ്പന്തല്‍ ലക്ഷ്യംവച്ചും ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലേറുനടത്തിയതായി ബി.കെ.യു അധ്യക്ഷന്‍ രാകേഷ് ടികായത് പറഞ്ഞു.
സംഘര്‍ഷത്തിന് പിന്നാലെ കര്‍ഷകരെ അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഗാസിപൂര്‍ പൊലിസ് സ്റ്റേഷന് മുന്‍പില്‍ ധര്‍ണനടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."