യുഗാന്ത്യം; എലിസബത്ത് രാജ്ഞി അന്തരിച്ചു, അന്ത്യം 96ാം വയസ്സില്‍
ലണ്ടന്‍: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96ാം വയസ്സിലാണ് അന്ത്യം. എലിസബത്ത് രാജ്ഞിക്ക് 96 വയസ്സായിരുന്നു. മരണം രാജകുടുംബം സ്ഥിരീകരിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. ബാല്‍മോറലിലെ വസതിയിലായിരുന്നു ജൂലൈ മുതല്‍ കഴിഞ്ഞിരുന്നത്.
1952 ഫെബ്രുവരി ആറിനാണ് അവര്‍ പദവിയില്‍ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാല്പതാമത്തെ വ്യക്തിയാണ് എലിസബത്ത്. അമേരിക്കന്‍ വനിതയെ വിവാഹം ചെയ്യാന്‍, പിതൃസഹോദരന് എഡ്വേഡ് എട്ടാമന് സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്നാണ് എലിസബത്തിന്റെ പിതാവ് ജോര്‍ജ് ആറാമന്‍ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേര്‍ന്നു.
എലിസബത്ത് രാജ്ഞിയുടെ മൂത്ത മകന് ചാള്‍സ് രാജകുമാരനാണ് പുതിയ രാജാവ്. തന്റെ കാലശേഷം മകന് ചാള്‍സ് രാജകുമാരന് ബ്രിട്ടനിലെ രാജാവാകുമ്പോള്‍, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ 70ാം ഭരണവാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാള്‍സിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് 'ക്വീന്‍ കൊന്‍സൊറ്റ്' (രാജപത്നി) പദവി മുന്‍കൂട്ടി സമ്മാനിച്ചത്. രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന് കഴിഞ്ഞ വര്‍ഷം 99ാം വയസ്സിലാണ് അന്തരിച്ചത്. മക്കള്‍: ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വേഡ്.
എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ ലിസ് ട്രസ് വരെ 15 പേര് ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതല്‍ കറന്‍സികളില്‍ പടമുള്ള ഭരണാധികാരിയെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."