വടകരയും നേമവും വരുമ്പോ എന്നെ ഓര്‍ത്തതു പോലെ പാര്‍ട്ടി പുനസംഘടന വരുമ്പോള്‍ എന്നെ ഓര്‍ക്കുക: കെ മുരളീധരന്
കോഴിക്കോട്: പ്രതിസന്ധി ഘട്ടത്തില്‍ മാത്രമല്ല പുനഃസംഘടന വരുമ്പോഴും പാര്‍ട്ടി തന്റെ അഭിപ്രായം പരിഗണിക്കണമെന്ന് കെ മുരളീധരന് എം പി. പുനഃസംഘടന വരുമ്പോഴും ഗ്രൂപ്പ് നോക്കരുത്. യുവാക്കാള്‍ക്ക് പ്രാമുഖ്യം നല്‍കണം. ഗ്രൂപ്പ് യോഗ്യതയോ അയോഗ്യതയോ അല്ല. പുന:സംഘടനയില്‍ തന്റെ നിര്‍ദേശം സ്വീകരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
20 വര്‍ഷം മുന്‍പ് കെപിസിസി പ്രസിഡന്റായ ആളാണ് ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി ഒഴികെയുള്ള ഏതാണ്ട് പോസ്റ്റുകളെല്ലാം വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പോസ്റ്റ് വഹിക്കാന്‍ ഇപ്പോള്‍ വേക്കന്‍സി ഇല്ല. വേറെ ഏതെങ്കിലും സ്ഥാനം തരുന്നോ ഇല്ലയോ എന്നൊന്നും ഞാന്‍ ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടുമില്ല. വടകരയും നേമത്തും വരുമ്പോ എന്നെ ഓര്‍ക്കുന്നതുപോലെ പാര്‍ട്ടി പുനസംഘടന വരുമ്പോള്‍ എന്നെ ഓര്‍ക്കുക. അത്രമാത്രമേ പറയുന്നുള്ളൂ'- മുരളീധരന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."