HOME
DETAILS
MAL
പി.ജി ഡോക്ടര്‍മാരുടെ സ്റ്റൈപ്പന്റ് മുടങ്ങി
backup
July 01 2021 | 22:07 PM
ഫണ്ട് പാസാകുന്നതിലെ കാലതാമസമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഡി.എന്‍.ബി (ഡിപ്ലോമാറ്റ് ഓഫ് നാഷനല്‍ ബോര്‍ഡ്) പി.ജി ഡോക്ടര്‍മാര്‍ക്ക് നാലുമാസമായി സ്റ്റൈപ്പന്റ് ലഭിക്കുന്നില്ലെന്ന് പരാതി.
അഞ്ച് ആശുപത്രികളിലായി ഡി.എന്‍.ബി സ്‌പെഷലൈസ്ഡ് കോഴ്‌സ് ചെയ്യുന്ന 40 പി.ജി ഡോക്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. കേന്ദ്രസര്‍ക്കാറിന്റെ മേല്‍നോട്ടത്തിലാണ് പഠനമെങ്കിലും കേരളത്തിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് സ്റ്റൈപ്പന്റ് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അതേസമയം, പ്ലാന്‍ ഫണ്ട് പാസാവുന്നതിലെ കാലതാമസമാണ് സ്റ്റൈപ്പന്റ് മുടങ്ങാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം, എറണാകുളം ജനറല്‍ ആശുപത്രി, തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഊളമ്പാറ മാനസികാരോഗ്യകേന്ദ്രം, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഡി.എന്‍.ബി പി.ജി ഡോക്ടര്‍മാരുള്ളത്.
നാലുമാസമായി സ്റ്റൈപ്പന്റ് കിട്ടാത്തതിനാല്‍ വലിയ പ്രതിസന്ധിയിലാണ് ഇവര്‍. നിലവില്‍ കോഴ്‌സ് ഫീസായി ഒന്നരലക്ഷത്തോളം രൂപ അടയ്ക്കാനുമുണ്ട്. സ്റ്റൈപ്പന്റ് മുടങ്ങിയതിനാല്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."