ഐഷയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: ഐഷ സുല്‍ത്താനക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണ പുരോഗതി അറിയിക്കാന്‍ ദ്വീപ് ഭരണകൂടത്തിനും നിര്‍ദ്ദേശം നല്‍കി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
ഇതുവരെയുള്ള കേസ് അന്വേഷണത്തില്‍ നിര്‍ണായകമായ ചില കണ്ടെത്തലുകളുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണത്തിന് സമയം നല്‍കണമെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു.
സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ഐഷ നല്‍കിയ ഹരജിയില്‍ പറയുന്നു. തന്റെ വിമര്‍ശനങ്ങള്‍ ഏതെങ്കിലും തരത്തില്‍ കലാപങ്ങള്‍ക്കോ മറ്റോ വഴിവച്ചിട്ടില്ല.ഈ സാഹചര്യത്തില്‍ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനില്‍ക്കില്ലെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."