HOME
DETAILS
MAL
ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഡ്രോണ്‍: പ്രതിഷേധവുമായി ഇന്ത്യ
backup
July 02 2021 | 09:07 AM
ന്യൂഡല്‍ഹി: ഇസ്‌ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കോപൗണ്ടില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇന്ത്യ പാകിസ്താനോട് പ്രതിഷേധം അറിയിച്ചു.
ജമ്മു കശ്മീരിലെ വ്യോമകേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിനെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥയ്ക്കിടെയാണ് ഈ സംഭവം.
കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ആക്രമണം പാകിസ്താന്‍ സര്‍ക്കാരിന്റെ പിന്തുണയോടെയായിരുന്നുവെന്നാണ് ഇന്ത്യയുടെ ആരോപണം. ആക്രമണത്തിനു പിന്നില്‍ ജയ്‌ഷേ മുഹമ്മദ്, ലഷ്‌കറേ ത്വയ്ബ തീവ്രവാദ സംഘമാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."