ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍: ബി.ജെ.പി പ്രതിഷേധത്തിനിടെ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ തുടക്കത്തിന്റെ ഭാഗമായുള്ള നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാതെ സഭയില്‍ നിന്ന് ഗവര്‍ണര്‍ ഇറങ്ങിപ്പോയി. ബി.ജെ.പിയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ പ്രസംഗം നിര്‍ത്തി ഇറങ്ങിപ്പോയത്.
നയപ്രഖ്യാപന പ്രസംഗം തുടങ്ങിയതു മുതല്‍ തന്നെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ പ്ലക്കാര്‍ഡും മുദ്രാവാക്യവുമായി പ്രതിഷേധമുയര്‍ന്നു. അഞ്ചു മിനിറ്റ് നേരം പ്രസംഗിച്ച ഗവര്‍ണര്‍ ഇതോടെ നിര്‍ത്തിവച്ചു. എന്നാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും സ്പീക്കറുടെയും അഭ്യര്ഥനയോടെ ഗവര്‍ണര്‍ വീണ്ടും പ്രസംഗം തുടര്‍ന്നു. വീണ്ടും അഞ്ചു മിനിറ്റ് ആവുന്നതിനു മുന്‍പ് പ്രസംഗം നിര്‍ത്തി അദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നു.
മൂന്നുവര്‍ഷം മുന്‍പ് ഗവര്‍ണര്‍ പദവിയിലെത്തിയ ജഗ്ദീപ് ധന്‍കറും മമതയും തമ്മില്‍ നിരന്തരം വാക്ക്തകര്ക്കമുണ്ടാവാറുണ്ട്. ഇതോടെ ഇത് മൂര്‍ച്ഛിക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."