HOME
DETAILS

കേരളത്തിലെ ഇബ്‌നുബത്തൂത്ത

  
backup
September 11, 2022 | 5:16 AM

kerala-ibnu-bathootha32-2022

മലബാറിന്റെ മുക്കുമൂലകളും മലയാളക്കര മൊത്തമായും ചരിത്രാന്വേഷണത്തിന്റെ അടങ്ങാത്ത ആവേശവും ഒടുങ്ങാത്ത അലകളുമായി വര്‍ഷങ്ങളോളം ഒരു പരദേശിയെപ്പോലെ അലഞ്ഞുനടന്നിരുന്ന ഒരു ചരിത്രഗവേഷകനുണ്ടായിരുന്നു. നെല്ലിക്കുത്ത് മുഹമ്മദാലി മുസ്‌ലിയാര്‍ എന്നപേരില്‍ ചരിത്ര കുതുകികള്‍ക്കിടയിലും പണ്ഡിതര്‍ക്കിടയിലും പ്രശസ്തനും പ്രസിദ്ധനുമായിരുന്നു അദ്ദേഹം. കേരളത്തിലെ ഇബ്‌നുബത്തൂത്തയെന്നുതന്നെ അദ്ദേഹത്തെ വിളിക്കാമായിരുന്നു.

ചരിത്രം തേടിയുള്ള സഞ്ചാരത്തിനായിരുന്നു അദ്ദേഹത്തിന്റെ ജീവിതം സമര്‍പ്പിച്ചത്. സ്വാതന്ത്ര്യസമര നായകനായിരുന്ന ആലി മുസ്‌ലിയാരുടെ പുത്രനും പണ്ഡിതനും കവിയും മനോഹരമായ അറബി കലിഗ്രഫിയുടെ ഉടമയുമായിരുന്ന അബ്ദുല്ലക്കുട്ടി മുസ്‌ലിയാരുടെ മൂത്ത പുത്രനായിരുന്നു മുഹമ്മദാലി മുസ്‌ലിയാര്‍.
നന്നേ ചെറുപ്പത്തിലേ ചരിത്രവും ചരിത്രാന്വേഷണവും ഗവേഷണവുമൊക്കെ മുഹമ്മദാലി മുസ്‌ലിയാരുടെ വല്ലാത്ത ലഹരിയായിരുന്നു. കുട്ടിക്കാലത്ത് എല്ലാം മനസിലാക്കാനും അറിയാനുമുള്ള വ്യഗ്രത കാരണം കാണുന്നവരോടെല്ലാം സംശയങ്ങള്‍ ചോദിച്ചറിയുന്ന സ്വഭാവം മുസ്‌ലിയാര്‍ക്കുണ്ടായിരുന്നുവത്രെ. ഈ സ്വഭാവം കാരണം പാമരനായ ഒരു പാവം മനുഷ്യന്‍ മഹാമണ്ഡിതനായ രസകരമായ കഥ പഴയ കാരണവരായിരുന്ന ചക്കിപറമ്പന്‍ അബ്ദുല്ല ഹാജി ഓര്‍ക്കുന്നുണ്ട്.


പഴയകാലത്ത് മതമാസികകളും തര്‍ജമകളുമൊക്കെ വായിച്ച് മതകാര്യങ്ങളെ കുറിച്ചൊക്കെ ഒരു സാമാന്യ ധാരണയുണ്ടായിരുന്ന ആളായിരുന്നു അബ്ദുല്ല ഹാജി. ചെറുപ്പക്കാരനായ മുഹമ്മദാലി മുസ്‌ലിയാരുടെ പക്കല്‍ അബ്ദുല്ല ഹാജി ഒരു തികഞ്ഞ പണ്ഡിതനായിരുന്നു. പലപ്പോഴും മുഹമ്മദാലി മുസ്‌ലിയാര്‍ സംശയങ്ങളുമായി ഹാജിയെ സമീപിക്കും. തൃപ്തികരമാകുംവിധം എന്തെങ്കിലുമൊക്കെ ഒപറഞ്ഞൊപ്പിച്ച് ഹാജി അദ്ദേഹത്തെ തിരിച്ചയക്കും. ഒരിക്കല്‍ കാര്യമായ ഒരു സംശയവുമായി സമീപിച്ചപ്പോള്‍ ഹാജി പറഞ്ഞുവത്രെ. ഇത് മുഹമ്മദ് മുസ്‌ലിയാരോട് ചോദിക്കേണ്ട ചോദ്യമാണെന്ന്. പാവം നാടനും തമാശക്കാരനും വൃദ്ധനുമായ മമ്മിയാപ്പ എന്ന് എല്ലാവരും വിളിക്കുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് മുഹമ്മദാലി മുസ്‌ലിയാരെ പറഞ്ഞയച്ചു. ആദരപൂര്‍വം മമ്മിയാപ്പയെ സമീപിച്ച് മുസ്‌ലിയാര്‍ സംശയമുന്നയിച്ചു. തമാശക്കാരനായ അദ്ദേഹത്തിന് സംഗതി പിടികിട്ടി. സ്വല്‍പനേരം ഗൗരവം നടിച്ച് ചിന്തയിലാണ്ട മമ്മിയാപ്പ പറഞ്ഞു. ഇതൊക്കെ നിന്റെ പിതാവ് അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ക്ക് ഞാന്‍ നല്ലവണ്ണം ഓതിപ്പഠിപ്പിച്ച് കൊടുത്തതാണ്. അദ്ദേഹത്തിന് ഇതിന്റെ ഉത്തരം നിന്നെ നല്ലവണ്ണം മനസിലാക്കിത്തരാന്‍ സാധിക്കും. ആയത് നീ ബാപ്പയോട് ചോദിച്ച് മനസിലാക്കുന്നതായിരിക്കും നന്നാവുക. അന്ന് മുതല്‍ മമ്മിയാപ്പ മുസ്‌ലിയാരായി മാറിയത്രെ.


ചരിത്രം തേടിയുള്ള യാത്ര
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിലെ പ്രഥമബാച്ചിലെ പഠനശേഷം സ്വല്‍പകാലം വിവിധ പ്രദേശങ്ങളില്‍ പള്ളികളില്‍ ജോലിചെയ്തു. പിന്നീട് ചരിത്രശേഖരണത്തിനും ഗവേഷണത്തിനുമായി പൂര്‍ണമായും ഉഴിഞ്ഞുവയ്ക്കുകയായിരുന്നു ആ ജീവിതം. നാടും വീടും കുട്ടികളെയും കുടുംബങ്ങളെയുമെല്ലാം തല്‍ക്കാലം മറന്ന്, പിന്നെ അദ്ദേഹത്തിന്റേത് ഒരു യാത്രയായിരുന്നു. നിരന്തരമായ യാത്ര. ഒന്നും രണ്ടും വര്‍ഷത്തേക്കൊന്നും ഒരു വിവരവുമുണ്ടാകില്ല. ഒരു കത്തുപോലും അയക്കാത്ത അന്വേഷണസപര്യ മിക്കവാറും നടന്നോ, അല്ലെങ്കില്‍ ആരെങ്കിലും കണ്ടറിഞ്ഞ് കൊടുത്ത ചില്ലിക്കാശുകള്‍ വല്ലതും കീശയില്‍ ശേഷിപ്പായിട്ടുണ്ടെങ്കില്‍ അതിന് ബസ് കയറിയോ ആയിരിക്കും. കിട്ടുന്ന ഭക്ഷണം കഴിച്ചും എത്തുന്ന പള്ളികളില്‍ അന്തിയുറങ്ങിയും ഓരോ ഗ്രാമ ഗ്രാമാന്തരങ്ങളിലുമെത്തി പത്തും പതിനഞ്ചും ദിവസങ്ങള്‍ പള്ളികളില്‍ താമസിച്ച് ആ നാട്ടിലെ പണ്ഡിതന്മാരെ കുറിച്ചും കുടുംബങ്ങളെക്കുറിച്ചും അവിടങ്ങളിലെ ഖ ബര്‍സ്ഥാനങ്ങളില്‍ അന്തിയുറങ്ങുന്ന പ്രധാനികളെക്കുറിച്ചും അവിടങ്ങളിലെ മറ്റിതര ചരിത്രങ്ങളെക്കുറിച്ചുമൊക്കെ കിട്ടാവുന്ന രേഖകള്‍ പരിശോധിച്ചും നടന്നലഞ്ഞു. അമൂല്യമായ ചരിത്രസമ്പത്താണ് അദ്ദേഹം ഈ യാത്രയിലൂടെ സ്വായത്തമാക്കിയതും ശേഖരിച്ചതും. ഈ യാത്ര പലപ്പോഴും നാടിന്റെയോ വീടിന്റെയോ അഞ്ചോ പത്തോ കിലോമീറ്റര്‍ അടുത്തുകൂടെയായാലും വീട്ടിലേക്ക് വരാതെ ആ അന്വേഷണ ലഹരിയില്‍ അങ്ങനെ നീങ്ങുമായിരുന്നു.


ഒരിക്കലും മലബാര്‍വിട്ട് പോലും ആയാത്ര നീണ്ടിരുന്നില്ലെന്നാണ് വസ്തുത. പിതാവ് രോഗാവസ്ഥയില്‍ മരിക്കുമ്പോള്‍ പോലും അദ്ദേഹം എവിടെയാണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. അവിടെ കണ്ടു, ഇവിടെ കണ്ടു എന്ന് ആരെങ്കിലും പറഞ്ഞറിഞ്ഞ് അന്വേഷിച്ച് ചെല്ലുമ്പോ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  4 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  4 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  4 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  4 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  4 days ago
No Image

കേരളം ഉൾപ്പടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

National
  •  4 days ago
No Image

വെനസ്വേലയ്ക്ക് നേരെയുള്ള യുഎസിന്റെ സൈനിക നീക്കം: സ്വർണ്ണത്തിനും വെള്ളിക്കും റെക്കോർഡ് വില വർദ്ധനവിന് സാധ്യത; വിപണിയിൽ ആശങ്ക

International
  •  4 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞിട്ടും ആന്റണി രാജുവിനെ മന്ത്രിയാക്കി; പിണറായി സര്‍ക്കാര്‍ കൊള്ളക്കാര്‍ക്ക് കുടപിടിക്കുന്നു; വി.ഡി സതീശന്‍

Kerala
  •  4 days ago
No Image

യുഎഇയുടെ ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; ഒരേസമയം 'വുൾഫ് സൂപ്പർമൂണും' ഉൽക്കാവർഷവും കാണാം

uae
  •  4 days ago