സ്ത്രീധനം കൂടുതല്‍ ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങളില്‍; സംസ്ഥാനങ്ങളില്‍ കേരളവും
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീധനസമ്പ്രദായം നിലനില്‍ക്കുന്നത് സിഖ്, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലെന്ന് കണക്കുകള്‍.
1960 മുതലുള്ള നാല്‍പതിനായിരത്തോളം വിവാഹങ്ങള്‍ പരിശോധിച്ചതില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഡല്‍ഹി ആസ്ഥാനമായ നാഷനല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക് റിസര്‍ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീധനമെന്ന ദുരാചാരം കൂടുതല്‍ നിലനില്‍ക്കുന്നത് കേരളത്തിലാണെന്നും ജൂണ്‍ 30ന് ലോകബാങ്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനവും വരുന്ന 17 വലിയ സംസ്ഥാനങ്ങളിലെ 1960 മുതല്‍ 2008 വരെയുള്ള കാലയളവില്‍ നടന്ന വിവാഹങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. സാമ്പത്തിക വിദഗ്ധരായ എസ്. അനുകൃതി, നിശിത് പ്രകാശ് എന്നിവര്‍ പഠനം ശരിവയ്ക്കുകയും ചെയ്തു. പഠനത്തിനായി തെരഞ്ഞെടുത്ത വിവാഹങ്ങളില്‍ 95 ശതമാനവും സ്ത്രീധനത്തിന്റെ അകമ്പടിയോടെ നടന്നവയായിരുന്നു. ശരാശരി ഒരു വധുവിന്റെ വീട്ടുകാര്‍ 5,000 രൂപയുടെയെങ്കിലും സ്വത്ത് വരന് 'സമ്മാനം' നല്‍കാനായി ചെലവിടുന്നുവെന്നു പഠനത്തില്‍ വ്യക്തമായി.
പുറമെ സ്ത്രീധനമായി ഇതിന്റെ ഏഴിരട്ടിയോളം തുക അതാതയ് 27,000നും 32,000നും ഇടയ്ക്കുള്ള തുക വധുവിന്റെ വീട്ടുകാര്‍ നല്‍കിക്കൊണ്ടിരുന്നതായും കണ്ടെത്തി. സ്ത്രീധനത്തിന്റെ തോത് ഓരോ ദശാബ്ദങ്ങളിലും കൂടിക്കൊണ്ടിരിക്കുകയും ചെയ്തു. 1975കളിലെ ശരാശരി സ്ത്രീധനത്തുക 2,000 രൂപയായിരുന്നു. ഇപ്പോഴത് ലക്ഷങ്ങളാണ്.
കേരളത്തിനു പുറമെ ഹരിയാന, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് സ്ത്രീധനസമ്പ്രദായം രൂക്ഷമായി നിലനില്‍ക്കുന്നത്.
പശ്ചിമബംഗാള്‍, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് സ്ത്രീധനം കുറവുള്ളത്. ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങളിലാണ് സ്ത്രീധന സമ്പ്രദായം കൂടുതലുള്ളതെന്നും പഠനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."