HOME
DETAILS
MAL
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിങ് രാജിവെച്ചു
backup
July 03 2021 | 05:07 AM
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് രാജിവച്ചു. ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. നാലുമാസം മുന്‍പാണ് ലോക്സഭാ എം.പിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ഭരണഘടന പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് രാജിയെന്ന് സൂചന.
ലോക്സഭാംഗമായ തീരഥ് സിങ്, ത്രിവേന്ദ്ര സിങ് റാവത്തിന്റെ പിന്‍ഗാമിയായി മാര്‍ച്ചിലാണു മുഖ്യമന്ത്രിയായത്. നിലവില്‍ എം.എല്‍.എ. അല്ലാത്ത അദ്ദേഹത്തിന് മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ആറുമാസത്തിനകം നിയമഭാംഗത്വം നേടേണ്ടിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പുകള്‍ അനിശ്ചിതമായ സാഹചര്യത്തിലാണ് റാവത്തിന്റെ രാജി.
പുതിയ നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ ബി.ജെ.പി. എം.എല്‍.എമാര്‍ നാളെ യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."