കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അഞ്ചുപേര്‍ കൂടി അറസ്റ്റില്‍
കൊണ്ടോട്ടി: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍. കൊടുവള്ളി നാട്ടുകല്ലിങ്ങല്‍ കോട്ടയ്ക്കല്‍ സ്വദേശികളാണ് പിടിയിലായ അഞ്ചുപേരും.
മേലേകുണ്ടത്തില്‍ റിയാസ് (33), പിലാവുള്ളതില്‍ മുഹമ്മദ് ബഷീര്‍ (39), ഓയലക്കുന്ന് പുറായില്‍ മുഹമ്മദ് ഹാഫിസ് (28), കോട്ടയ്ക്കല്‍ മുഹമ്മദ് ഫാസില്‍ (28), പുണ്ടത്തില്‍ ഷംസുദ്ദീന്‍ (35) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്‌റഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി.
നേരത്തെ പിടിയിലായ കൊടുവള്ളി വാവാട് സ്വദേശി സൂഫിയാനില്‍ നിന്നാണ് ഇവരെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്. കഴിഞ്ഞ 21ന് പുലര്‍ച്ചെ പെരിന്തല്‍മണ്ണ സ്വദേശി ഷഫീഖ് ദുബൈയില്‍ നിന്ന് കടത്തിയ സ്വര്‍ണം തട്ടിയെടുക്കുന്നതിന് സൂഫിയാന്‍ ചുമതലപ്പെടുത്തിയ കൊടുവള്ളി സംഘമാണ് പിടിയിലായവര്‍. പിടിയിലായ റിയാസിന്റെ നേതൃത്വത്തില്‍ രണ്ടു വാഹനങ്ങളിലായി എട്ടുപേരാണ് സംഭവദിവസം കരിപ്പൂരിലെത്തിയത്. ഇവരില്‍ മൂന്നുപേരെ പിടികൂടാനുണ്ട്.
വയനാട്ടിലേക്ക് കടക്കാനിരിക്കെ താമരശേരി ചുരത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇവരെ പിടികൂടിയതെന്ന് പൊലിസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."