വീട് ബാങ്കിന്റെ കൈയില്‍; പെരുവഴിയിലായി മൂന്ന് സ്ത്രീകള്‍,വീട് വിറ്റ് തുക തിരിച്ചടക്കാന്‍ തയ്യാറായെങ്കിലും അതിനുള്ള സാവകാശം ബാങ്ക് നല്‍കിയില്ലെന്ന് കുടുംബം
കണ്ണൂര്‍: മൂന്ന് സ്ത്രീകള്‍ മാത്രമടങ്ങുന്ന കുടുംബത്തെ തെരുവിലിറക്കി കേരള ബാങ്ക്. കണ്ണൂര്‍ കൂത്തുപറമ്പില്‍ യുവതിയും മാതാവും മകളുമടങ്ങുന്ന കുടുംബമാണ് വീട് ജപ്തിയായതിനെ തുടര്‍ന്ന് തെരുവിലേക്കിറങ്ങുന്നത്.
2012ലാണ് പിഎം സുഹ്‌റ കേരളാബാങ്കില്‍ വീടും സ്ഥലവും പണയപ്പെടുത്തി പത്ത് ലക്ഷം രൂപ വായ്പയെടുത്തത്. നാല് ലക്ഷത്തി മുപ്പതിനായിരം രൂപയോളം തിരിച്ചടച്ചു. പലിശ സഹിതം 19 ലക്ഷം രുപയോളം തിരിച്ചടക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെടുന്നത്. ഒരുമിച്ച് വായ്പ തുക മുഴുവനായി അടച്ച് തീര്‍ക്കാന്‍ കഴിയില്ലെന്നതിനാല്‍ വീട് വിറ്റ് ബാങ്കിന്റെ കടം വീട്ടാന്‍ തയ്യാറായിരുന്നു. എന്നാല്‍ അതിനുള്ള സാവകാശം ബാങ്ക് നല്‍കിയില്ലെന്നാണ് യുവതിയും കുടുംബവും പറയുന്നത്. ബാങ്കിന്റെ നടപടിക്കെതിരെ സുഹ്‌റയും കുടുംബവും പ്രതിഷേധവുമായി രംഗത്തിറങ്ങുകയാണ്.
എന്നാല്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് ജപ്തിയെന്നും തിരിച്ചടവിന് മതിയായ സമയം നല്‍കിയിരുന്നുവെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."