HOME
DETAILS
MAL
മനുഷ്യന്റെ കരുണവറ്റുമ്പോള്
backup
July 03 2021 | 20:07 PM
ഷാഫി വേളം
മുള്ള്,
ഒരിറ്റ് വയറ്റിലെത്താതെ
പൂച്ചകള്‍ അസ്വസ്ഥതയുടെ
അടുക്കളയില്‍
മീനുകളില്‍ കണ്ണിട്ട്
നുണച്ചിറക്കും
ആര്‍ത്തിയുടെ
അമ്പ് വന്ന് ജീവനെടുക്കും മുന്‍പേ
പക്ഷികള്‍ ഒച്ചയടച്ച്
ഇലകള്‍ മറച്ച
പൊത്തിലൊളിഞ്ഞിരിക്കും
എച്ചിലെടുക്കാന്‍ വരുന്ന
കാക്കകള്‍
കല്ലുമഴ കൊള്ളും.
വിശന്നൊട്ടിയ വയറുമായി
തെരുവുജീവികള്‍
ബസ്സ്റ്റാന്റുകളില്
തളര്‍ന്ന് വീണ്,
അമ്മിയിലരച്ച തേങ്ങപോലെ
ടയറിനടിയില്‍
ചതഞ്ഞരയും
എല്ലാം കണ്ടുനില്ക്കുന്ന
ആകാശത്തിന്റെ
കണ്ണിലെ ചോരയും
വറ്റും
വെയിലുകളപ്പോള്
കണ്ണുചുവപ്പിക്കും,
മുന്‍പ്
ആകാശമിറ്റിച്ചതെല്ലാം
ഊറ്റിക്കുടിക്കും.
ഈ ഭൂമി ഉമിനീരില്ലാത്ത
തൊണ്ടയാവും,
അങ്ങനെയൊടുവില്‍,
മനുഷ്യരും വറ്റും!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."