HOME
DETAILS

ഓണാകും മുമ്പ് ഓഫാകുന്ന കെ ഫോൺ

  
backup
September 13 2022 | 20:09 PM

k-phone-2


സർക്കാരിന്റെ അഭിമാന പദ്ധതികളായി കൊട്ടിഘോഷിക്കപ്പെട്ട വൻകിട പദ്ധതികളൊക്കെയും അഴിമതിയുടെ ചെളിക്കുണ്ടിൽ അപ്രത്യക്ഷമാകുന്ന ദുരന്ത കാഴ്ച്ചക്കാണ് കേരളീയ സമൂഹം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അതിൽ അവസാനത്തേതാണ് കെ ഫോണിലൂടെ ഉയർന്നുവന്നിരിക്കുന്ന കോടികളുടെ അഴിമതിയാരോപണം. വലിയ പ്രതീക്ഷകൾ നൽകിയ കെ ഫോൺ പദ്ധതി തുടങ്ങുംമുമ്പെ അവസാനിച്ചേക്കുമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. 500 കോടിയുടെ അഴിമതിയാരോപണമാണ് സാധാരണക്കാർക്ക് വലിയ ഉപകാരമാകുമായിരുന്ന പദ്ധതിയെ അവതാളത്തിലാക്കിയത്.
കെ ഫോൺ എന്ന കേരള ഫൈബർ ഒാപ്റ്റിക് നെറ്റ്‌വർക്ക് പദ്ധതി സർക്കാർ പറഞ്ഞതുപോലെ ജൂണിൽ നടപ്പായിരുന്നെങ്കിൽ സംസ്ഥാനത്തെ ഇന്റർനെറ്റ് രംഗത്ത് അതൊരു വലിയ വിപ്ലവം തന്നെ സൃഷ്ടിക്കുമായിരുന്നു. 2017ലാണ് ഇതുസംബന്ധിച്ച തീരുമാനം ഒന്നാം പിണറായി സർക്കാർ എടുക്കുന്നത്. 2020 ഡിസംബറോടെ പദ്ധതി യാഥാർഥ്യമാകുമെന്നായിരുന്നു പ്രതീക്ഷ. പദ്ധതി നടപ്പാക്കുകയാണെങ്കിൽ സംസ്ഥാനത്തൊട്ടാകെ സുശക്തമായ ഒാപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കാൻ കഴിയും. ഇതുവഴി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവുമാകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ 20 ലക്ഷത്തോളം വരുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭിക്കും. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ ഇന്റർനെറ്റ് രംഗത്തെ വമ്പൻ കമ്പനികൾ കെ ഫോണിനെതിരേ അണിയറയിൽ ചരടു വലിക്കുന്നു എന്ന ആരോപണം ഉയർന്നുവന്നതാണ്. എന്നാലിപ്പോൾ അവർക്ക് വലിയ അധ്വാനം നൽകാതെ കെ ഫോണിനെ അഴിമതിയിലൂടെ കുഴിച്ചുമൂടുകയാണെന്നു വേണം കരുതാൻ. നടപ്പാക്കുകയാണെങ്കിൽ എല്ലാ സർക്കാർ ഓഫിസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും ഇന്റർനെറ്റ് സൗകര്യം ലഭിക്കുമായിരുന്നു.
കെ.എസ്.ഇ.ബിയും കെ.എസ്.ഐ.ടി.ഐ.എല്ലും ചേർന്നുള്ള സംയുക്ത സംരംഭം കെ ഫോൺ ലിമിറ്റഡ് വഴിയായിരുന്നു നടപ്പാക്കേണ്ടിയിരുന്നത്. അഴിമതിയാരോപണത്തിൽ കെ ഫോൺ ഓഫായ ഒരവസ്ഥയിൽ പദ്ധതി എന്ന് ഓണാകുമെന്നതിന് ഒരു നിശ്ചയവുമില്ല. പദ്ധതിയുടെ മൊത്തം ചെലവ് 1,516.76 കോടി വരുമെന്നായിരുന്നു പ്രാരംഭ ഘട്ടത്തിൽ കെ.എസ്.ഇ.ബി പറഞ്ഞിരുന്നത്. കേന്ദ്ര സർക്കാർ കിഫ്ബി വഴി 1,061 കോടി വായ്പയും അനുവദിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറായിരുന്നു പദ്ധതി നടത്തിപ്പിന്റെ തലപ്പത്ത്. പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ ഇ.ഡി ചീഫ് സെക്രട്ടറിയോട് ആരാഞ്ഞതിനെ തുടർന്നാണ് കെ ഫോണിനെ ചുറ്റിവരിഞ്ഞ അഴിമതിയുടെ ചുരുളഴിയാൻ തുടങ്ങിയത്.


സർക്കാരിന്റെ ടെൻഡർ മാനദണ്ഡം അനുസരിച്ച് പരമാവധി 1,130 കോടിക്കാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. ഇതിനേക്കാൾ പത്തു ശതമാനം കൂട്ടി എം. ശിവശങ്കർ ഇടപെട്ട് 1,628.35 കോടിയാക്കി ഉയർത്തി. ഈ ഉയർത്തി കൊടുക്കലിലൂടെ 500 കോടിയുടെ അഴിമതിയാണ് നടന്നതെന്നു പറയപ്പെടുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കർ കെ ഫോൺ സംബന്ധിച്ച് നടത്തിയ ക്രമക്കേടും അതിനാധാരമായ എം. ശിവശങ്കറിന്റെ കത്തിലെ ഉള്ളടക്കം സംബന്ധിച്ചും കോൺഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളി നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തെ തുടർന്ന് സർക്കാർ ഇപ്പോൾ ആഭ്യന്തര അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
പദ്ധതിയുടെ തുടക്കം മുതൽ തന്നെ അഴിമതിയാരോപണവും ഉയരുകയുണ്ടായി എന്നതും കാണാതിരുന്നുകൂട. ഒാപ്റ്റിക്കൽ ഫൈബർ കേബിളിടാൻ സർക്കാർ കരാർ നൽകിയത് പൊതുമേഖലാ സ്ഥാപനമായ ബെല്ലിനായിരുന്നു. കിലോമീറ്ററിന് 48,000 രൂപ നിരക്കിലായിരുന്നു കരാർ. ബെൽ സി.പി.എമ്മിനു ബന്ധമുള്ള സൊസൈറ്റിക്ക് ഉപകരാർ നൽകി. ഉപകരാർ പാടില്ലെന്ന നിബന്ധന ലംഘിച്ചാണ് ബെൽ സൊസൈറ്റിക്ക് കരാർ നൽകിയത്. സർക്കാരിന്റെ എല്ലാ നിർമാണ കരാറുകൾക്കും ആദ്യം പരിഗണിക്കുന്നത് ഈ സൊസൈറ്റിയെയാണ് എന്ന ആക്ഷേപം നേരത്തെയുള്ളതാണ്. സൊസൈറ്റിയാകട്ടെ വീണ്ടും ഉപകരാർ നൽകി. കിലോമീറ്ററിന് 8,000 മുതൽ 10,000 വരെയുള്ള രൂപയ്ക്കാണ് 48,000 രൂപയുടെ കരാർ ഇവർ മറിച്ചുനൽകിയത്. കോടികളുടെ അഴിമതിയാണ് ഈ കൈമാറ്റ കരാറുകളിലൂടെ നടന്നത്. പൊതുമേഖലാ സ്ഥാപനമായ ബെല്ലിനെ മുമ്പിൽ നിർത്തിയാണ് ഇത്തരമൊരു അഴിമതി നടന്നത്. ആരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്ന് ആഭ്യന്തര അന്വേഷണത്തിലൂടെ സർക്കാരിന് കണ്ടെത്താനാകുമോ?


2017ലെ ബജറ്റിലാണ് 1,028.20 കോടി രൂപയ്ക്ക് കെ ഫോൺ പദ്ധതിക്കായി സർക്കാർ ടെൻഡർ വിളിച്ചത്. എന്നാൽ എം. ശിവശങ്കർ ഇടപെട്ട് ടെൻഡർ തുക 1,531.68 കോടിക്ക് കരാർ നൽകിയതിലെ അഴിമതിയാണിപ്പോൾ സർക്കാരിനെതിരേ തിരിഞ്ഞു കൊത്തിയിരിക്കുന്നത്. മന്ത്രിസഭ എടുക്കേണ്ട ഒരു തീരുമാനത്തെ അട്ടിമറിച്ച് ടെൻഡർ തുക സ്വന്തം നിലയ്ക്ക് വർധിപ്പിക്കാൻ എം. ശിവശങ്കറിന് എങ്ങനെ ധൈര്യം വന്നു? മന്ത്രിസഭാ തീരുമാനത്തിന് കാത്തുനിൽക്കാതെ താൻ നിശ്ചയിച്ച കരാർ തുകയുടെ അടിസ്ഥാനത്തിൽ നടപടിയുമായി മുമ്പോട്ട് പോകാൻ എം. ശിവശങ്കർ എന്തു ധൈര്യത്തിലായിരിക്കാം നിർദേശം നൽകിയിട്ടുണ്ടാവുക. ശിവശങ്കർ ടെൻഡറിൽ കൂട്ടിയ 503.48 കോടി രൂപ ആരുടെയൊക്കെ പോക്കറ്റുകളിലേക്കായിരിക്കും ഒഴുകിയിരിക്കുക. ഇതെല്ലാം അന്വേഷിക്കേണ്ടതാണ്.
ഒരു മുന്നൊരുക്കവും നടത്താതെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതികളിൽ ഒന്നായ കെ ഫോണും ഇപ്പോൾ അഴിമതിയിൽ തട്ടിത്തകർന്ന അവസ്ഥയിലാണ്. ജൂണിൽ പ്രവർത്തനക്ഷമമാകുമെന്നു പറഞ്ഞ പദ്ധതി അകാലചരമമടയുവാനാണ് സാധ്യത.


സർക്കാരിന്റെ അഭിമാന പദ്ധതികൾ എന്ന് വിശേഷിപ്പിക്കപ്പെട്ട സ്പ്രിംഗ്ലർ, കെ റെയിൽ, കെ ഫോൺ, ലൈഫ് പദ്ധതി തുടങ്ങിയവയിലെല്ലാം വൻ അഴിമതിയാരോപണങ്ങളാണ് ഇതിനകം ഉയർന്നുവന്നത്. ഇതിൽ പലതിലും എം. ശിവശങ്കറിനു വ്യക്തമായ പങ്കുണ്ടെന്ന വാർത്തകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ലൈഫ് പദ്ധതിയിലെ അഴിമതിയിൽ വിജിലൻസ് എം. ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. ശിവശങ്കർ നേരിട്ട് നടപ്പാക്കിയ സ്പ്രിംഗ്ലർ കരാർ നിയമാനുസൃതമായിരുന്നില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ വിധി എഴുതിയതാണ്. ഇത്തരം കറപുരണ്ട സർവിസ് സ്റ്റോറിയുള്ള എം. ശിവശങ്കറിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച കെ ഫോണിൽ മാത്രം അഴിമതി നടന്നിട്ടില്ലെന്ന് വിശ്വസിക്കാനാവില്ല. ഏതു പദ്ധതിയാണെങ്കിലും അഴിമതിയും ക്രമക്കേടും നടത്തുക എന്നത് പതിവായിരിക്കുകയാണ്. ഇതിനെതിരേ ശബ്ദമുയരുമ്പോൾ പാവപ്പെട്ടവർക്ക് ആശ്വാസം നൽകുന്ന പദ്ധതികൾക്ക് തുരങ്കം വയ്ക്കുന്നേ എന്ന സർക്കാർ കോറസ് വിലാപമാണ് ഉയരുക. ഇപ്പോഴിതാ പാവങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യം എന്ന് കൊട്ടിഘോഷിച്ച കെ ഫോണും അഴിമതിയുടെ മാലിന്യക്കുഴിയിൽ വീണിരിക്കുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി തൊട്ടതെല്ലാം അഴിമതിയാൽ മലിനപ്പെടുത്തുമ്പോൾ, സർക്കാർ പ്രഖ്യാപിച്ച വൻകിട പദ്ധതികളെല്ലാം സമഗ്രമായ പുനഃപരിശോധനക്കു വിധേയമാക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago