കെഎംസിസി ഗ്ലോബൽ കൂട്ടായ്മ വാർഷികാഘോഷം സമാപിച്ചു
ദുബൈ: വെർച്വൽ വേൾഡ് കെഎംസിസി ഗ്ലോബൽ കൂട്ടായ്മ വാട്സ്ആപ്പ് ഗ്രൂപ്പ് നടത്തിയ നാലാം വാർഷികാഘോഷ പരിപാടികൾ സമാപിച്ചു. ന്യൂസിലാൻഡ് മുതൽ ലോസ്ആഞ്ചലസ് വരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങളിലെ കെഎംസിസി പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു വാർഷികാഘോഷം. വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ പത്ത് മണിക്ക് ആരംഭിച്ച ആഘോഷപരിപാടികൾ ശനിയാഴ്ച ഇന്ത്യൻ സമയം രാവിലെ പത്ത് മണി വരെ നീണ്ടു നിന്നു.
ലോകത്തിൻറെ പല കോണിൽ നിന്നുള്ള അഡ്മിൻ പാനലും ആഘോഷ സമിതിയും നിയന്ത്രിച്ച ആഘോഷച്ചടങ്ങുകൾക്ക് നിറങ്ങൾ പകരാൻ ഗ്രൂപ്പ് അംഗങ്ങളും കുടുംബാംഗങ്ങളോടൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേകം ക്ഷണിക്കപ്പെട്ട കലാ-സാംസ്കാരിക പ്രശസ്തരും രാഷ്ട്രീയ പ്രവർത്തകരും ഒത്തുചേർന്നിരുന്നു.
സഊദി അറേബ്യയിലെ മുൻ കെഎംസിസി. നേതാവും തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറിയുമായ എ കെ മുസ്തഫ സ്വാഗതം പറഞ്ഞു. ഗ്രൂപ്പിലെ കാരണവരായ കെ പി എം ബഷീർ (വാഴക്കാട് ) ഉദ്ഘാടനം ചെയ്തു. നൗഫൽ വാഫി ഖിറാ:അത് നടത്തി.
ഓൾ ഇന്ത്യ കെഎംസിസി നേതാക്കന്മാരായ റസാക്ക് കാവന്നൂർ (തിരിപ്പൂർ), റഹ്മാൻ കണിയാരത്ത്, സഗീർ (ട്രിച്ചി), മുസ്തഫ, ഷാജിത്ത്, ഇസ്മായിൽ (ഊട്ടി) ഷുക്കൂർ (അൽഖുർമ) ഷാജൽ (ബംഗളുരു) എന്നിവരോടൊപ്പം കെഎംസിസി നേതാക്കളായ ജിഫ്രി തങ്ങൾ (മലേഷ്യ), റയീസ് (സിംഗപ്പൂർ), അനീസ് റഹ്മാൻ (ഷാർജ) മൊയ്തീൻകുട്ടി വേങ്ങര, പി.വി ലത്തീഫ് കൊട്ടപ്പുറം എന്നിവർ ഓൺലൈൻ ചടങ്ങുകൾ നിയന്ത്രിച്ചു.
ഗ്രൂപ്പിലെ സ്ഥിരം സാന്നിധ്യമായ ഗായകർ എ കെ മുസ്തഫ, സയ്യിദ് അലി അക്ബർ തങ്ങൾ (തിരുപ്പൂർ), മൊയ്‌തീൻ കുട്ടി വേങ്ങര, സലാഹുദ്ധീൻ വാളകുട (ജിദ്ദ), അബ്ദുൽ ഹയ്യ്, അക്ബർ ഷാ (മസ്‌ക്കറ്റ് ), മുസ്തഫ മലയിൽ (മക്ക), ഷംസു ആതവനാട് ( അബുദാബി), മാനു ആതവനാട് (ജിദ്ദ), കോയ സാഫി (അൽഖർജ്) എന്നിവരോടൊത്ത് ക്ഷണിക്കപ്പെട്ട അതിഥികളും പ്രശസ്ത ഗായകരുമായ തസ്‌നീം റിയാസ് (റിയാദ്), ഗഫൂർ കുറ്റിയാടി, ഇശ്ഹാക്ക് വേങ്ങര (ചെന്നൈ), ഷബീർ അച്ചനമ്പലം (UAE), അനീഷ് റഹ്മാൻ (ഷാർജ), സിദ്ധീഖ് (ബഹ്‌റൈൻ), ഇഷ്റത് സബ, ഷഹജ, അസ്മ കോട്ടക്കൽ, ഷെറിൻ ബഷീർ എന്നിവരുടെ സാന്നിധ്യം ആവേശം പകർന്നു.
കെഎംസിസിയിലേയും മുസ്‌ലിംലീഗ് കുടുംബത്തിലെയും നേതാക്കളായ റഫീഖ് കോറോത്, ബീരാൻകുട്ടി ചേറൂർ (ദമ്മാം), വഹീദ രണ്ടത്താണി (വനിതാലീഗ്), ഫൈസൽ മാലിക്ക് ഏ.ആർ.നഗർ (അൽഖുർമ), യു എ നസീർ (യു എസ് എ &കാനഡ), നൗഷാദ് കെ എസ് പുരം (ജുബൈൽ), ശ്രീദേവി പ്രാകുന്ന് (വനിതാലീഗ്), ഷമീർ കണ്ണൂർ (കോയമ്പത്തൂർ), നസീർ (മലേഷ്യ), വികെ സുബൈദ (മുന്നിയൂർ), ജസീല മൂസ (റിയാദ്), അസീസ് മാണിയൂർ (മുംബൈ), ഇസ്ഹാഖ് ഹുദവി (തുർക്കി), ഹലീം (ഡൽഹി), മുജീബ് പൂക്കോട്ടൂർ (മക്ക), വി ടി നാസർ (ജിസാൻ), ടിപിഎം ബഷീർ (വള്ളിക്കുന്ന്), നജീബ് തച്ചംപൊയിൽ (ദുബായ്), ഹനീഫ കല്ലാക്കൻ, (ബാംഗ്ലൂർ), റഫീഖ് മഞ്ചേരി, (റിയാദ്), നൗഷാദ് (ബാംഗ്ലൂർ) പികെ കരീം ( യുഎഇ), ജുമാന കരീം (യുഎഇ), ഷുക്കൂർ ചങ്ങരംകുളം (അൽഖുർമ), ഫൈസൽ പൂക്കോട്ടൂർ(മക്ക), റഷീദ് കാരിയാടൻ (ദമാം), റഫീഖ് (മദീന), സിറാജ് കാഞ്ഞിരമുക്ക് (തബൂക്ക്), സൈതലവി, വഹാബുദ്ദീൻ, മുഷറഫ് (ബ്രൂണൈ), അഷ്‌റഫ് തങ്ങൾ (റാസ് അൽ ഖൈമ), മുസ്തഫ (വാക്കാലൂർ ), സിദ്ധീഖ് കരിപ്പൂർ (ബഹ്‌റൈൻ), ബഷീർ കാടാമ്പുഴ (റാസ്അൽ ഖൈമ ), അഡ്വ: നൂറുൽ ഹുദാ (കാനഡ), ജംഷീർ മങ്കട (സഊദി), അസീസ് പെരിന്തൽമണ്ണ (യൂറോപ്യൻ യൂനിയൻ - ഓസ്ട്രിയ), ഷംസുദ്ധീൻ ഇരിങ്ങൽ(മസ്‌ക്കറ്റ്), ഷാഹുൽ (മലേഷ്യ), മുഹമ്മദ് പുത്തങ്കോട്ട് (തായ്‌ലൻഡ്) മുതലായവർ ആശംസകൾ അർപ്പിച്ചു.
പോണ്ടിച്ചേരി കെഎംസിസി സെക്രട്ടറി ഷുക്കൂർ ബത്തേരി, തൻറെ നന്ദിപ്രകടന വേളയിൽ കൂട്ടായ്മയുടെ കഴിഞ്ഞവർഷത്തെ പ്രവർത്തനത്തെപ്പറ്റിയും അടുത്ത വർഷത്തെ ലക്ഷ്യത്തെപറ്റിയും വിശദമായി സംസാരിച്ചു.
അഡ്മിൻ പാനലിലെ മുഹമ്മദ് അബ്ദുറഹ്മാൻ (തായ്‌ലാൻഡ്), റാഫി അച്ചനമ്പലം (മക്ക), എൻ പി ഹനീഫ് വേങ്ങര (റിയാദ്), എ കെ മുസ്തഫ (തിരൂരങ്ങാടി) എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."