കായംകുളം ആശുപത്രി ആക്രമണം: അച്ചടക്ക നടപടിയുമായി സി.പി.എം; നാല് പ്രാദേശിക നേതാക്കള്‍ക്ക് സസ്പെന്ഷന്
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ അച്ചടക്ക നടപടിയുമായി സി.പി.എം. നാല് പ്രാദേശിക നേതാക്കളെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. സി.പി.എം ചിറക്കടവം ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ സാജിദ് ഷാജഹാന്, വിനോദ്, ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്, സുധീര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സംഭവത്തില്‍ സി .പി .എം, ഡി. വൈ .എഫ്. ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കായംകുളം പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ ആക്രമണം നടന്നത്. ആശുപത്രിക്ക് പുറത്ത് ഇരു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ആശുപത്രിക്കുള്ളിലേക്കും വ്യാപിക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയയാളെ പിന്തുടര്ന്നെത്തിയ സംഘം ഒ.പി ബ്ലോക്കിലും വാര്‍ഡിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഡോക്ടറുടെ കാബിനില്‍ എത്തിയ സംഘം ചില്ലുകളും കസേരകളും ഉപകരണങ്ങളും നശിപ്പിച്ചു. ആശുപത്രിയിലെ നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."