HOME
DETAILS
MAL
ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഇന്ന് ഖത്തറിലെത്തും
backup
September 14 2022 | 04:09 AM
ദോഹ: 2014നു ശേഷം ആദ്യമായി ഈജിപഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസ്സി ഖത്തര്‍ സന്ദര്‍ശിക്കുന്നു. ഇന്ന് ദോഹയില്‍ വിമാനമിറങ്ങുന്ന അദ്ദേഹത്തെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സ്വീകരിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനം ദോഹ-കെയ്‌റോ ഉഭയകക്ഷിബന്ധത്തില്‍ പുതിയ നാന്ദികുറിക്കുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര രംഗത്തെയും വിവിധ വിഷയങ്ങളില്‍ ഇരുരാഷ്ട്ര നേതാക്കളും ചര്‍ച്ചനടത്തും. കഴിഞ്ഞ ജൂണില്‍ ഷെയ്ഖ് തമീം കെയ്‌റോ സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."