HOME
DETAILS
MAL
ദുബൈ സാലിക്ക്: ഓഹരി വില്‍പ്പന ആരംഭിച്ചു
backup
September 14 2022 | 06:09 AM
ദുബൈ:ദുബൈയിലെ ടോള്‍ സംവിധാനമായ സാലിക്കിന്റെ ഓഹരി വില്‍പന ആരംഭിച്ചു. ഈ മാസം 20 വരെയാണ് വില്‍പന നടക്കുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സാലിക്കിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ഒരു ഓഹരിക്ക് രണ്ട് ദിര്‍ഹമാണ് വില.ദുബൈ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള സാലിക്കിന്റെ 20 ശതമാനം ഓഹരികളാണ് ഐ.പി.ഒ വഴി വിറ്റഴിക്കുന്നത്. 150 കോടിയുടെ ഓഹരികളാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. 2007ലാണ് ദുബൈയില്‍ സാലിക് ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."