സഊദിയിൽ ഈ വർഷം മാത്രം മുപ്പതിലധികം തൊഴിൽ മേഖലകളിലായി രണ്ട് ലക്ഷത്തിലധികം സ്വദേശികൾക് തൊഴിൽ ലക്ഷ്യം, വിദേശികൾക്ക് വ്യാപകമായി തൊഴിൽ നഷ്ടപ്പെടും
റിയാദ്: സഊദിയിലെ വിദേശികൾക്ക് കൂടുതൽ ഭീഷണിയാകുന്ന നിലയിൽ സഊദി വത്കരണ പദ്ധതിയുമായി സഊദി തൊഴിൽ മന്ത്രാലയം. ഈ വർഷം തന്നെ മുപ്പതിലധികം തൊഴിലുകളിൽ സഊദി വത്കരണം നടപ്പിലാക്കുന്നതടക്കം ശക്തമായ നടപടികൾക്കാണ് മന്ത്രാലയം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം നടപ്പിലാക്കുന്ന ആറ് മേഖലകളിലായി നാൽപതിനായിരത്തിലധികം സ്വദേശികൾക്ക് തൊഴിൽ നൽകാനാണ് മന്ത്രാലയ നീക്കം. ഇക്കാര്യം മാനവ വിഭവശേഷി മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജിഹിയാണ് വെളിപ്പെടുത്തിയത്.
നിയമവുമായി ബന്ധപ്പെട്ട കൺസൾട്ടിങ്, ലോയേഴ്സ് ഒാഫീസ്, കസ്റ്റംസ് ക്ലിയറൻസ്, റിയൽ എസ്റ്റേറ്റ്, സിനിമ വ്യവസായം, ഡ്രൈവിങ് സ്കൂളുകൾ എന്നിവയിലെയും ടെക്നിക്കൽ, എൻജിനീയറിങ് മേഖലയിലേയും ജോലികളിലാണ് പുതുതായി സ്വദേശിവത്കരണം ഏർപ്പെടുത്തുന്നത്. ഇതോടെ ഇൗ രംഗങ്ങളിൽ തൊഴിലെടുക്കുന്ന നിരവധി വിദേശികൾക്ക് ജോലി നഷ്ടപ്പെടും.
ഇതിന് പുറമെയാണ് 2021 ൽ തന്നെ സഊദികൾക്കായി രണ്ട് ലക്ഷത്തി മുവായിരത്തിലധികം തൊഴിലവസരങ്ങൾ ഒരുക്കുന്നത്.
മെഡിക്കൽ ഡിവൈസ് സെക്റ്റർ, ഹെൽത്ത് സെക്റ്ററിലെ പുതിയ പ്രഫഷനുകൾ, മാർക്കറ്റിംഗ് പ്രഫഷനുകൾ, കാൾ സെൻ്റർ, എട്ട് വിഭാഗം സെയിൽസ് ഔട്ട്ലറ്റുകൾ, റേഡിയോളജി പ്രഫഷൻ, ഫിസിയോതെറാപ്പി, ലാബോറട്ടറി പ്രഫഷൻ, അഡ്മിനിസ്‌ട്രെറ്റീവ് സപ്പോർട്ട് പ്രൊഫഷൻ, ഇൻഷൂറൻസ് ആൻ്റ് റെമിറ്റൻസ്, ലൈസൻസ്ഡ് ഏവിയേഷൻ പ്രൊഫഷൻ, റിക്രൂട്ട്മെൻ്റ് സെക്റ്റർ, എൻ്റർടെയിന്മെൻ്റ് സെക്റ്റർ, മെട്രോ, കൺസൽട്ടിംഗ്, മീഡിയ, തുടങ്ങിയ മേഖലകളും സൗദിവത്ക്കരണ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ, റിയാദ്, അൽബഹ, മദീന പ്രവിശ്യകൾ കേന്ദ്രീകരിച്ചുള്ള സ്വദേശിവത്ക്കരണവും പ്രാബല്യത്തിൽ വരും. ഇതെല്ലാം കൂട്ടിയാണ് മന്ത്രാലയം ഇത്രയധികം തൊഴിലുകളിൽ സഊദി വത്കരണം ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."