കണ്ണൂരില്‍ ഒന്‍പത് വയസുകാരിയെ മാതാവ് കഴുത്തുഞെരിച്ചു കൊന്നു
കണ്ണൂര്‍: കണ്ണൂരില്‍ ഒന്‍പത് വയസുകാരിയെ മാതാവ് കഴുത്തുഞെരിച്ചു കൊന്നു. താളിക്കാവ് കുഴിക്കുന്ന് റോഡിലെ രാജേഷിന്റെ മകള്‍ അവന്തികയാണ് മരിച്ചത്.
സംഭവത്തില്‍ കുട്ടിയുടെ മാതാവ് വാഹിദയെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരുന്നു കഴിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയാണ് സംഭവം. അമ്മയും കുഞ്ഞുമുള്ള മുറി ഏറെനേരം അടച്ചനിലയില്‍ കണ്ടതോടെ രാജേഷും നാട്ടുകാരും ചേര്‍ന്ന് വാതില്‍ ചവിട്ടി തുറക്കുകയായിരുന്നു.
കിടക്കയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ ഉടന്‍ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് രാജേഷ് ടൗണ്‍ പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. വാഹിദയെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
അസുഖബാധിതയായ തന്റെ മരണശേഷം മകള്‍ തനിച്ചാകുമെന്ന ചിന്തയെ തുടര്‍ന്നാണ് കുഞ്ഞിനെ കൊന്നതെന്ന് വാഹിദ പൊലിസിനോട് സമ്മതിച്ചു. ഗള്‍ഫിലായിരുന്ന രാജേഷ് നാട്ടിലെത്തിയ ശേഷമാണ് ഏകമകള്‍ക്കും ഭാര്യയ്ക്കുമൊപ്പം കുഴിക്കുന്നിലെ വീട്ടില്‍ താമസം തുടങ്ങിയത്. തലശേരി സ്വദേശിയായ വാഹിദയുടെ കുടുംബം വര്‍ഷങ്ങളായി കുടകിലാണ് താമസം.
കുട്ടിയുടെ മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."