HOME
DETAILS

കൊവിഡ് മരണം 'കുറച്ചത് ' ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം പാലിച്ച്

  
backup
July 06 2021 | 01:07 AM

563516456-2

ഐ.സി.എം.ആര്‍
നിര്‍ദേശം അവഗണിച്ചു


തിരുവനന്തപുരം: കൊവിഡ് മരണം സ്ഥിരീകരിക്കുന്നതില്‍ ഐ.സി.എം.ആര്‍ വ്യക്തതയോടെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടുവെന്ന് വിദഗ്ധര്‍.
കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഏറെ അവ്യക്തതകളോടെ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വസ്തുതകളും സാഹചര്യങ്ങളും പരിഗണിക്കാതെ സര്‍ക്കാര്‍ ഏറ്റുപിടിച്ചതാണ് കേരളത്തില്‍ കൊവിഡ് മരണം സ്ഥിരീകരിക്കുന്നതിലെ പിഴവുകള്‍ക്കിടയാക്കിയത്.


നിരവധി പേരെ കൊവിഡ് ആനുകൂല്യങ്ങളുടെ അര്‍ഹതാപ്പട്ടികയില്‍നിന്നു പുറത്താക്കിയ സര്‍ക്കാര്‍ നടപടി തീര്‍ത്തും അശാസ്ത്രീയമാണെന്ന വിമര്‍ശനവും വിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16നാണ് കൊവിഡ് മരണം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച് ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. കൊവിഡുമായി നേരിട്ട് ബന്ധമില്ലാത്ത രോഗം (ഉദാഹരണം ഹൃദ്രോഗം) മൂര്‍ച്ഛിച്ച് മരണം സംഭവിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കേണ്ടതില്ലെന്നായിരുന്നു നിര്‍ദേശത്തില്‍ പറഞ്ഞത്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങിയതിനു ശേഷമാണ് കൊവിഡ് ഹൃദ്രോഗം, കാന്‍സര്‍ പോലുള്ള രോഗങ്ങളെ ഗുരുതരാവസ്ഥയിലേക്കെത്തിക്കുമെന്ന നിഗമനത്തിലേക്ക് വിദഗ്ധര്‍ എത്തിയത്. ഇതുകൂടി പരിഗണിച്ചാണ് 2020 മെയ് പത്തിന് ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.


കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നം ഗുരുതരാവസ്ഥയിലേക്കെത്തി രോഗി മരണപ്പെട്ടാല്‍ മരണത്തിന്റെ അടിസ്ഥാനകാരണം കൊവിഡ് തന്നെയാണെന്ന് ഇതില്‍ വ്യക്തമാക്കുന്നു. ഇക്കാര്യം രോഗിയുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുകയും വേണം. ഉദാഹരണത്തിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹൃദ്രോഗിയായ ഒരാളുടെ ആരോഗ്യനില ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്താല്‍ മരണത്തിന്റെ അടിസ്ഥാന കാരണം കൊവിഡാണെന്നാണ് രേഖപ്പെടുത്തേണ്ടത്.


കൊവിഡ് ബാധിച്ചയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ നെഗറ്റീവായി. പിന്നാലെ രണ്ടു ദിവസത്തിനു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവേ തന്നെ മരണപ്പെടുകയും ചെയ്താല്‍ ഐ.സി.എം.ആറിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഈ കേസിലും മരണത്തിന്റെ അടിസ്ഥാന കാരണം കൊവിഡാണ്. എന്നാല്‍ ഈ വസ്തുകളെ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ല. മരണം കൃത്യമായി കണക്കാക്കാത്തത് രോഗപ്രതിരോധത്തെ ദുര്‍ബലമാക്കുമെന്ന് ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago