HOME
DETAILS

പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഓര്‍മയായിട്ട് 46 വര്‍ഷം

  
backup
July 06 2021 | 01:07 AM

453453153653636-2

 


കോഴിക്കോട്: പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ഓര്‍മയായിട്ട് ഇന്നേക്ക് 46 വര്‍ഷം. കേരളത്തിന്റെ മത-രാഷ്ട്രീയ ജീവിതത്തിനു ഊടും പാവും നല്‍കിയ പൂക്കോയ തങ്ങളുടെ കുടുംബത്തിന്റെയും അനുയായികളുടേയും കരുത്തിലും കാവലിലുമാണ് ഇപ്പോഴും മലയാളി മുസ്‌ലിമിന്റെ ജീവിതം പച്ചപിടിച്ചു നില്‍ക്കുന്നത്. സമസ്ത മുശാവറ അംഗമായും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായും അദ്ദേഹം ചെയ്ത സേവനങ്ങള്‍ ഇന്നും പിന്‍തലമുറക്കാര്‍ ഹൃദയപൂര്‍വം ഓര്‍ക്കുന്നു. നാലുപതിറ്റാണ്ട് കേരളത്തിലെ മത-രാഷ്ട്രീയ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ നിര്‍ണായകവും നിസ്തുലവുമായ സേവനമനുഷ്ഠിച്ച നേതാവായിരുന്നു പാണക്കാട് പൂക്കോയ തങ്ങള്‍. അദ്ദേഹത്തിന്റെ ആത്മീയതയെ ആദരിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഇതര മതസ്ഥരിലുംഉണ്ട്. മുസ്‌ലിംകളിലെ സകല വിഭാഗവും പാണക്കാട് തങ്ങളെ ആത്മീയ നേതാവായിത്തന്നെ ആദരിക്കുകയും ചെയ്തിരുന്നു.


ആത്മീയ മേഖലയിലെ നേതൃ സ്ഥാനത്ത് തങ്ങളുണ്ടായിരുന്നു. 80 ഓളം പള്ളികളിലെ ഖാസിയായിരുന്ന പൂക്കോയ തങ്ങളുടെ പിന്തുണയോടെ നിരവധി പള്ളികളും മദ്‌റസകളുമാണ് കേരളത്തില്‍ പണിതീര്‍ത്തത്. 1959 ജനുവരി 29, 30 തീയതികളില്‍ വടകരയില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ തങ്ങളായിരുന്നു. 1973 ല്‍ ചേര്‍ന്ന സമസ്ത മുശാവറ യോഗം തങ്ങളെ മുശാവറ അംഗമായി തിരഞ്ഞെടുത്തു. സമസ്തയുടെ കക്കാട്, തിരുനാവായ സമ്മേളനങ്ങളുടെ സ്വാഗതസംഘം അധ്യക്ഷന്‍, സമസ്തയുടെ കീഴില്‍ സ്ഥാപിതമായ പ്രഥമ സനദ് ദാന കോളജ് ആയ ജാമിഅ നൂരിയ്യ അറബിക് കോളജ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.


അദ്ദേഹത്തിന്റെ ആസ്ഥാനമായ പാണക്കാട്ടെ കൊടപ്പനക്കല്‍ വീട്ടില്‍ ഒരിക്കലെങ്കിലും ആളൊഴിഞ്ഞ സന്ദര്‍ഭമുണ്ടായിട്ടില്ല. ഏവരുടേയും ഒരഭയ കേന്ദ്രമായിരുന്നു ആ ഭവനം. രാവിലെ മുതല്‍ രാത്രിയുടെ അന്ത്യയാമങ്ങള്‍ വരെ സന്ദര്‍ശകരുടെ തിരക്കായിരിക്കും. പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടുന്നതിനും ഉപദേശങ്ങളും നിര്‍ദേശങ്ങളും ലഭിക്കുന്നതിനും നാനാഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ പാണക്കാട്ടെത്തും. ദിനംപ്രതി എത്തുന്ന നൂറുകണക്കിന് സന്ദര്‍ശകരുടെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കഴിവു തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. വിവാദമായ പല കേസുകള്‍ക്കും തങ്ങള്‍ വിധി പ്രഖ്യാപിച്ചു നടപ്പാക്കിയിട്ടുണ്ട്. കോടതികള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത കുടിപ്പകയും വിവാഹപ്രശ്‌നങ്ങളും മാന്യമായ രീതിയില്‍ തങ്ങളുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍ന്ന നൂറുകണക്കിനു ഉദാഹരണങ്ങളുണ്ട്. കോടതികളില്‍ നടക്കുന്ന കേസുകള്‍ പാണക്കാട്ടു നിന്നും കക്ഷികള്‍ തമ്മില്‍ യോജിപ്പിലായാല്‍ വിവരം കോടതിയെ അറിയിച്ച് കേസ് പിന്‍വലിച്ച സംഭവങ്ങള്‍ നിരവധിയാണ്.


ഏറനാട് താലൂക്ക് മുസ്‌ലിം ലീഗ് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്, മലപ്പുറം ജില്ലാ രൂപീകരണ ശേഷം മലപ്പുറം ജില്ലാ പ്രസിഡന്റ്, 1973ല്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഖഫി തങ്ങളുടെ മരണത്തെ തുടര്‍ന്ന് കേരള സംസ്ഥാന മുസ്‌ലിം ലീഗിന്റെ പ്രസിഡന്റ് പദവിയും ഏറ്റെടുത്തു. ഹൈദരാബാദ് ആക്ഷനെ തുടര്‍ന്ന് പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ലീഗില്‍ നിന്ന് രാജി വച്ചാല്‍ മോചനം ഉറപ്പായിരുന്നു. പക്ഷെ ബ്രിട്ടീഷ് ഭരണത്തിനെതിരേ പോരാടിയ പിതാമഹനായ സയ്യിദ് ഹുസൈന്‍ തങ്ങളുടെ ധീരതയും ശൗര്യവും പൂക്കോയ തങ്ങള്‍ പ്രകടിപ്പിച്ച നാളുകളായിരുന്നു അത്. മുന്നിട്ടിറങ്ങിയ തീരുമാനങ്ങളില്‍ നിന്നും ഒരിക്കലും അദ്ദേഹത്തിന് പിന്നോട്ട് പോകേണ്ടി വന്നിട്ടില്ല.
1975 ജൂലൈ ആറിന് പാണക്കാട് വച്ചാണ് പ്രപഞ്ചത്തിന് പ്രഭചൊരിഞ്ഞ് ജ്വലിച്ചു നിന്ന ആ വിളക്കുമാടം തന്റെ കര്‍മദൗത്യം പൂര്‍ത്തീകരിച്ച് ഇഹലോക വാസം വെടിഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  11 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  11 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  11 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  11 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  11 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  11 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  11 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  11 days ago
No Image

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

Kerala
  •  11 days ago