HOME
DETAILS
MAL
ഉക്രൈനില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി
backup
September 15 2022 | 13:09 PM
ന്യുഡല്‍ഹി: ഉക്രൈനില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി. ഇന്ത്യന്‍ യൂണിവേഴ്സിറ്റികളില്‍ ഇവരെ പഠനം തുടരാന്‍ അനുവദിയ്ക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ ആണ് ഇക്കാര്യം അറിയിച്ചത്.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന് നിയമം ഇന്ത്യന്‍ യൂണിവഴ്സിറ്റികളില്‍ ഈ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നില്ല. ഈ വിദ്യാര്‍ഥികള്‍ക്ക് ഉക്രൈനെ ആശ്രയിക്കേണ്ടി വന്നത് നീറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ്.
സാമ്പത്തികമായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്ളവരാണ് ഈ വിദ്യാര്‍ത്ഥികളെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."