HOME
DETAILS
MAL
അഴിമതി: ഡല്‍ഹി എഎപി എം.എല്‍.എ അമാനുത്തുള്ള ഖാന് അറസ്റ്റില്‍
backup
September 16 2022 | 17:09 PM
ന്യൂഡല്‍ഹി: ഡല്‍ഹി എ.എ.പി എം.എല്‍.എ അമാനുത്തുള്ള ഖാന് അറസ്റ്റില്‍. വഖഫ് ബോര്‍ഡ് അഴിമതിക്കേസിലാണ് എം.എല്‍.എയെ ഡല്‍ഹി ആന്റി കറംപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. അമാനത്തുള്ള ഖാന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒട്ടേറെ തെളിവുകള്‍ ലഭിച്ചതായി എസിബി അറിയിച്ചു.
അമാനത്തുള്ള ഖാന്റെ ബിസിനസ് പങ്കാളിയായ ഹമീദ് അലി ഖാന് മസൂദ് ഉസ്മാനില്‍ നിന്ന് തോക്കും പണവും കണ്ടെത്തിയിരുന്നു.ഡല്‍ഹി വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം പഴക്കമുള്ള അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാനെ അഴിമതി വിരുദ്ധ ബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അമാനത്തുള്ളയുടെ സഹായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."