HOME
DETAILS

കൗൺസലിങ് സ്കൂളുകളിൽനിന്ന് തുടങ്ങട്ടെ

  
backup
September 16 2022 | 20:09 PM

counciling-article-2022-sep-17

അനീസ് ഹുദവി മുണ്ടുപറമ്പ്

സ്കൂളുകൾ മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ അസാംസ്‌കാരിക പ്രവർത്തനങ്ങളുടെ വേദിയായും മയക്കുമരുന്നുകളുടെ വിതരണ കേന്ദ്രമായും മാറിക്കൊണ്ടിരിക്കുന്ന വാർത്തകൾ കേട്ടാണ് ഓരോ മലയാളിയും ഇന്ന് പ്രഭാതമുണരുന്നത്. ഇവിടെയാണ് സ്‌കൂളുകളിലും കോളജുകളിലും വച്ചുതന്നെ കൗൺസലിങ് ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിന്റെ പ്രാധാന്യം കടന്നുവരുന്നത്. വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും അക്കാലയളവിൽ കുട്ടി അനുഭവിക്കുന്ന സ്വഭാവ വൈകല്യങ്ങൾക്കും ശാരീരിക, മാനസിക പീഡനങ്ങൾ കൃത്യമായി ഇടപെട്ട് പരിഹരിക്കുന്നതിനും വർത്തമാനകാല സാഹചര്യത്തിൽ കൗൺസലിങ് നേരത്തേ നടത്തുന്നത് ഏറെ ഫലം ചെയ്യും.


ഇളം പ്രായത്തിൽ തന്നെ മയക്കുമരുന്നുകൾക്ക് അടിമയാക്കപ്പെടുകയും മറ്റു പല ഓൺലൈൻ മാഫിയകളുടെ ഇരയാകാൻ വിധിക്കപ്പെടുകയും ചെയ്തതിന് ശേഷം ഗത്യന്തരമില്ലാതെ പുറത്തുപറയേണ്ട സാഹചര്യങ്ങളിൽനിന്ന് മാറി സ്‌കൂളുകളിൽ തന്നെ കുട്ടികൾക്ക് ഒരു തുറന്ന സംവിധാനം ഒരുക്കാൻ എത്ര വിദ്യാർഥികളുടെ ഭാവി മലയാളി ബലികൊടുക്കണം.
സ്‌കൂളുകൾ മുതൽ ഉന്നതസ്ഥാപനങ്ങൾ വരെ ലഹരിയുടെ പിടിയിലമർന്ന ഈ ഘട്ടത്തിൽ പ്രത്യേക ഏരിയയിലെ സ്‌കൂളുകൾക്ക് സംയുക്തമായോ സ്വന്തമായോ ഇടവേളകളായി കൗൺസലിങ് സംവിധാനം ഒരുക്കണം. വിദ്യാർഥി സമൂഹത്തിന് ജീവഹാനി വിളിച്ചുവരുത്തുന്ന ഇത്തരം പ്രശ്‌നങ്ങൾക്ക് സ്ഥിര പരിഹാര സംവിധാനം ഒരുക്കുന്നതിലൂടെ മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ള തലമുറയെ സ്വപ്‌നം കാണാൻ നമുക്കാകും.
കൊവിഡ് പിടിമുറുക്കിയതിന് ശേഷം കേരളത്തിലെ ഡിഗ്രി, പി.ജി കോളജുകളിലെ 60 ശതമാനം വിദ്യാർഥികളും കടുത്ത മാനസിക സംഘർഷം നേരിടുന്നവരാണെന്ന് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. അതുകൊണ്ട് ഇതര സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ വ്യത്യസ്തമാവാനിടയില്ലെന്ന് കരുതേണ്ടിവരും.


ലഹരി മരുന്ന് വിതരണക്കാരുടെ കരങ്ങൾ സർവമേഖലയിലും എത്തുന്നതിന് മുമ്പ് പരിഹാര സംവിധാനങ്ങളെ കാര്യക്ഷമമാക്കുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും. സ്‌കൂളുകളിൽ മാനസികാരോഗ്യ ഉപദേശക സമിതി രൂപവത്കരിക്കണം എന്ന് എൻ.സി.ഇ.ആർ.ടി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത് ഏറെ പ്രശംസ അർഹിക്കുന്ന കാര്യം തന്നെയാണ്. എന്നാൽ ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളാൻ വലിയ വില നൽകേണ്ടിവന്നു എന്നത് യാഥാർഥ്യമാണ്. അതോടൊപ്പം ഇവ നടപ്പാക്കാൻ അധികം കാലതാമസം എടുക്കേണ്ടിവന്നാൽ വിദ്യാർഥി സമൂഹത്തെ മയക്കുമരുന്ന് സംഘങ്ങളിലേക്ക് എറിഞ്ഞുകൊടുക്കുന്നതിനോടേ ഉപമിക്കാനൊക്കൂ. സൈക്കേസോഷ്യൽ പ്രഥമശൂശ്രൂഷയിൽ അധ്യാപകരെ തന്നെ പരിശീലിപ്പിച്ച് പരിഹാരം കാണണമെന്ന മന്ത്രാലയത്തിന്റെ നിർദേശം, നേരത്തേ തന്നെ അധിക ഭാരമേറുന്ന അധ്യാപകർ വഴി എത്രമേൽ ഫലപ്രദമായി നടപ്പാക്കാനാകുമെന്നത് കണ്ടറിയണം.


മാനസികമായ പ്രശ്‌നങ്ങൾ, ഉത്കണ്ഠ, ആശയവിനിമയ പ്രശ്‌നങ്ങൾ, വിഷാദാവസ്ഥ, പെരുമാറ്റ വൈകല്യങ്ങൾ, അമിത ഇന്റർനെറ്റ് ഉപയോഗം, ലഹരി വസ്തുക്കളുടെ ഉപയോഗം, പുറത്തുപറയാൻ കഴിയാത്ത പീഡന പരാതികൾ തുടങ്ങി സമകാലിക സാഹചര്യത്തിൽ വിദ്യാർഥികൾ നേരിടുന്ന അനേകം പ്രശ്‌നങ്ങൾക്ക് സ്ഥിരവും വ്യവസ്ഥാപിതവുമായ പരിഹാരമാണ് കാലം ആവശ്യപ്പെടുന്നത്. അതിനാണ് സർവരും മുന്നോട്ടുവരേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago